എന്‍.എസ്.എസ്. യൂണിറ്റ് 251, 252 യൂണിറ്റുകളുടെ നേതൃത്വത്തില്‍ തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ ലോക മാതൃഭാഷാ ദിനം ആചരിച്ചു. സ്റ്റുഡന്റ് വോളണ്ടിയറായ നമിത എസ്, ലോക മാതൃഭാഷാ ദിനം സംബന്ധിച്ച് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തു.
ലോക മാതൃഭാഷാദിനത്തെ സംബന്ധിച്ച്
മാതൃഭാഷയെ സ്നേഹിക്കേണ്ടതിന്റെയും അന്യഭാഷകളെ ആദരപൂർവ്വം പരിഗണിക്കേണ്ടതിന്റെയും സന്ദേശം വിളിച്ചോതുന്ന ദിനം. 1999 നവംബർ 17നാണ് യുനെസ്കോ ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി ആചരിക്കാൻ തീരുമാനമെടുത്തത്. 2008 ഫെബ്രുവരി 21 മുതലാണ് ലോകമെമ്പാടും മാതൃഭാഷാ ദിനമായി ഈദിനം ആചരിച്ചു തുടങ്ങിയത്. ബംഗ്ലാദേശിൽ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാന ദിനത്തിന് അന്തർദേശീയ തലത്തിൽ ലഭിച്ച അംഗീകാരം എന്ന നിലയിലാണ് മാതൃഭാഷാ ദിനത്തിന്റെ ഉദ്ഭവം. 1952 ഫെബ്രുവരി 21ന് ബംഗാളി ഭാഷാപ്രസ്ഥാനത്തിന്റെ ഒരു പ്രതിഷേധ സമരത്തിന് നേരെ ഉണ്ടായ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ സ്മരണക്കായിട്ടാണ് ഈ ദിനം സമർപ്പിക്കപ്പെട്ടിരിക്കുന്നത്. ഒരു ദേശത്തിന്റെ അറിവനുഭവങ്ങൾ ജനതയിലേക്ക് സംക്രമിക്കുന്നത് മാതൃഭാഷയിലൂടെയാണ്. മാതൃഭാഷ കേവലം ആശയവിനിമയോപാധിഎന്നതിലപ്പുറം സംസ്കാരത്തിന്റെ സംവാഹകയാണ്.
നാം സ്വപ്നം കാണുന്ന,പ്രണയിക്കുന്ന,ജീവിക്കുന്ന നമ്മുടെ ആത്മസത്തയുടെ ഭാഗമായ നമ്മുടെ മലയാളത്തെ ചേർത്തു പിടിക്കാൻ ഈ ദിനം സഹായകമാവട്ടെ. അതോടൊപ്പം ആ ദിവാസി ഗോത്ര ഭാഷകളടക്കം എല്ലാ ഭാഷാവൈവിധ്യങ്ങളെയും ഉൾക്കൊള്ളാനും ഈ ദിനം നമ്മെ പ്രാപ്തരാക്കട്ടെ…
0 Comments