തൃക്കാക്കര കെ.എം.എം. കോളേജ് എന്‍.എസ്.എസ്., എന്‍.സി.സി. യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ലാക ബ്ലഡ് ഡോണര്‍ ഡേയുടെ ഭാഗമായി സണ്‍റൈസ് കാക്കനാട്, അമൃത ആശുപത്രികളുമായി സഹകരിച്ചു കോളേജില്‍ രക്തദാന ക്യാമ്പ് നടത്തി. 70 യൂണിറ്റ് രക്തമാണ് ക്യാമ്പിലൂടെ ശേഖരിച്ചത്. ജൂണ്‍ 12ന് കോളേജ് ക്യാമ്പസിലും സണ്‍റൈസ് ആശുപത്രി ബ്ലഡ് ബാങ്കിലുമായിട്ടാണ് ക്യാമ്പ് നടത്തിയത്.
സണ്‍റൈസ് ആശുപത്രി ബ്ലഡ് ബാങ്ക് ഇന്‍ ചാര്‍ജ് ഡോ. പദ്മജ പി.എസ്. രക്തദാനം നടത്തിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.
0 Comments