Browse Our Creative Collections

NSS MINI STORE SALE IS LIVE

Browse Our Volunteer-Made Collections & Thrift Treasures

Latest Updates

6/recent/ticker-posts

മോക് പോളിംഗ്- വോട്ടര്‍ ഐ.ഡി. രജിസ്‌ട്രേഷന്‍ ഡ്രൈവ് നടത്തി

തൃക്കാക്കര കെ.എം.എം. കോളേജ് എന്‍.എസ്.എസ്. യൂണിറ്റ്, ഇലക്ട്രറല്‍ ക്ലബ്ബ് എന്നിവരുടെ നേതൃത്വത്തില്‍ എറണാകുളം ജില്ലാ ഭരണകൂടവുമായി സഹകരിച്ച് നടത്തുന്ന വോട്ടര്‍ ഐ.ഡി. രജിസ്‌ട്രേഷന്‍ ഡ്രൈവിന്റെ ഭാഗമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മോക്ക് പോളിംഗ് നടത്തി. ക്യാമ്പയിന്റെ ഭാഗമായി നടന്ന വര്‍ക്ക് ഷോപ്പ് പ്രിന്‍സിപ്പല്‍ ഡേ. സബ്‌ന ബക്കര്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ല സ്വീപ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ജോസഫ് ആന്റണി ഹ്യൂര്‍ഷ്‌സ്, ഡെപ്യൂട്ടി കളകട്ര്‍ നാസര്‍ കെ.എം. എന്നിവര്‍ മുഖ്യാതിഥികളായി. റോണി ഫെലിക്‌സ് (വില്ലേജ് ഓഫീസര്‍, പൂണിത്തുറ) വിദ്യാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യേണ്ടതിന്റെ ആവകശ്യകതയെ കുറിച്ച് ക്ലാസ് നയിച്ചു. വിനോജ് (എസ്.വി.ഒ. കാക്കനാട്), പാര്‍വ്വതി (വി.എ. കൊച്ചി), അരുണ്‍ (ആര്‍.ഐ. കണയന്നൂര്‍, അക്ബര്‍ (എസ്.വി.ഒ. കാക്കനാട്) എന്നിവര്‍ മോക്ക് പോളിംഗിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. വോട്ട് അവകാശത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശനവും വര്‍ക്ക് ഷോപ്പിന്റെ ഭാഗമായി നടത്തി.

പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെ് എല്ലാ നപടി ക്രമങ്ങളും പാലിച്ചാണ് മോക്ക് പോളിംഗ് നടത്തിയത്. ആദ്യനടപടിയെന്ന നിലയില്‍ 100 കുട്ടികള്‍ ഉള്‍പ്പെടുന്ന ഇലക്ട്രറല്‍ റോള്‍ പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് 16 പേരെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുകയും അവര്‍ക്ക് ചിഹ്നങ്ങള്‍ അനുവദിക്കുകയും ചെയ്തു. പ്രചാരണം, വോട്ട് അഭ്യര്‍ത്ഥിക്കല്‍ എന്നിവ പൂര്‍ത്തിയാക്കിയ ശേഷം എറണാകുളം കളകട്രേറ്റില്‍നിന്നു കൊണ്ടുവന്ന വോട്ടിംഗ് മെഷിനുകള്‍, അനുബന്ധ സാമഗ്രികള്‍ ഉപയോഗിച്ച്‌ എന്‍.എസ്.എസ്. വോളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ താത്കാലിക പോളിംഗ് ബൂത്തില്‍ എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള അവസരവും ഒരുക്കി. 

ക്യാമ്പയിന്റെ ഭാഗമായി എന്‍.എസ്.എസ്. വോളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന രജിസ്ട്രഷന്‍ ഹെല്‍പ്പ് ഡെസ്‌ക്- കം ഡ്രൈവ് നടത്തി. രജിസ്‌ട്രേഷന്റെ ആദ്യനടപടിയെന്ന നിലയില്‍ 25 എന്‍.എസ്.എസ്. വോളന്റിയേഴ്‌സിനു കളക്‌ട്രേറ്റില്‍നിന്നു ട്രെയിനിംഗ് നല്‍കിയിരുന്നു .വോളന്റിയേഴ്‌സായ മുഹമ്മദ് അന്‍സല്‍, ആകാശ്, സൂരജ് സുനില്‍ കുമാര്‍, മുഹമ്മദ് നിജാസ്, ആശ്വിന്‍ ആര്‍ പ്രഭു, ജോയല്‍ സാജു, മുഹമ്മദ് നിഹാല്‍, ഓസ്റ്റിന്‍ ജീസ്, സൗപര്‍ണ്ണിക, തുടങ്ങിയ വോളന്റിയേഴ്‌സ് ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനങ്ങള്‍ക്കും മോക് പോളിംഗിനും നേതൃത്വം നല്‍കി. 

മോക് പോളിന്റെയും രജിസ്‌ട്രേഷന്‍ ഡ്രൈവിന്റെയും വിവിധ ദൃശ്യങ്ങള്‍








Post a Comment

0 Comments

Comments

Product Gallery