തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. യൂണിറ്റിന്റെ പാര്‍ട്ണര്‍ സ്‌കൂളായ സെന്റ് ജോസഫ് എല്‍.പി.എസില്‍ ജൂണ്‍ ഒന്നിന് പ്രവേശനോത്സവം നടത്തി. യൂണിറ്റിന്റെ ഭാഗമായി സ്‌കൂളില്‍ പുതുതായി അഡ്മിഷന്‍ എടുത്ത എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സോളി ചെറിയാന്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍, കൗണ്‍സിലര്‍, അദ്ധ്യാപക-അനദ്ധ്യാപക പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം വഹിച്ചു.

0 Comments