തൃക്കാക്കര: കെ.എം.എം. കോളേജില്‍ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര-ദന്തല്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് ജനുവരി 24ന്. ഇടപ്പള്ളി അമൃത ആശുപത്രി, ശ്രീ ഭവാനി ഫൗണ്ടേഷന്‍ കാലടി എന്നിവരുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് തിമിര ശസ്ത്രക്രിയ, ദന്തല്‍ വിഭാഗത്തില്‍ ക്ലീനിംഗ്, പല്ലു പറിക്കുന്നത്, താത്കാലിക ഫില്ലിംഗ് എന്നീ ചികിത്സകള്‍ സൗജന്യമായി ലഭിക്കും. തുടര്‍ ചികിത്സകള്‍ ആവശ്യമായി വരുന്നവര്‍ക്കു അമൃത ആശുപത്രിയില്‍ മൂന്നു ദിവസത്തെ ചികിത്സ, ഭക്ഷണം, താമസം എന്നിയും സൗജന്യമാണ്. നേത്ര ദന്ത ചികിത്സയ്ക്ക് തെരഞ്ഞെടുക്കുന്നവരെ ക്യാമ്പ് നടക്കുന്ന സ്ഥലത്തുനിന്നു വാഹനങ്ങളില്‍ ആശുപത്രിയിലേക്കു കൊണ്ടു പോവുകയും തിരികെ എത്തിക്കുകയും ചെയ്യും.
രാവിലെ 9.30 മുതല്‍ ഒരു മണിവരെ കെ.എം.എം. കോളേജില്‍ നടക്കുന്ന ക്യാമ്പ് തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ റാഷിദ് ഉള്ളംപിള്ളി ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ ഡോ. സബ്‌നബക്കര്‍ അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രിന്‍സിപ്പല്‍ ജാഫര്‍ ജബ്ബാര്‍, കൗണ്‍സിലര്‍ നിഷാ ബീവി, ശ്രീ ഭവാനി ഫൗണ്ടേഷന്‍ കോര്‍ഡിനേറ്റര്‍ ശ്രീകുമാര്‍ നെടുമ്പാശേരി എന്നിവര്‍ ചടങ്ങില്‍ ആശംസ അര്‍പ്പിക്കും. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ബിജിത് എം. ഭാസ്‌കര്‍, രശ്മി കെ.പി, വോളന്റിയര്‍ സെക്രട്ടറിമാരായ ആകാശ്, ഐശ്വര്യ, സൂരജ്, ചിന്മയി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447761496, 9497490131

0 Comments