തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. യൂണിറ്റിന്റെ പക്ഷിവനം പ്രൊജക്ടിന് തുടക്കം കുറിച്ചു.
മഹാത്മാഗാന്ധി എന്‍.എസ്.എസ്. സെല്ലിന്റെയും ജയരാജ് ഫൗണ്ടേഷന്റെയും നേത്യത്വത്തില്‍ തുടക്കം കുറിച്ച പദ്ധതിയാണ് പക്ഷിവനം പ്രൊജക്ട്. എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഒരു സെന്റ് സ്ഥലമെങ്കിലും കണ്ടെത്തി അവിടെ വിവിധതരം ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് പക്ഷികള്‍ക്കും പറവകള്‍ക്കും സ്വഭാവിക ആവാസവ്യവസ്ഥ ഉണ്ടാക്കിയെടുക്കുക എന്നത് ലക്ഷ്യമിട്ടാണ് പക്ഷിവനം പ്രൊജക്ടിനു തുടക്കം കുറിച്ചിരിക്കുന്നത്. യൂണിറ്റിന്റെ പാര്‍ട്ട്ണര്‍ സ്‌കൂളായ സെന്റ് ജോസഫ് എല്‍.പി. സ്‌കൂളില്‍ പക്ഷിവനം പ്രൊജക്ടിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സോളി ചെറിയാന്‍ നിര്‍വ്വഹിച്ചു.


0 Comments