Browse Our Creative Collections

NSS MINI STORE SALE IS LIVE

Browse Our Volunteer-Made Collections & Thrift Treasures

Latest Updates

6/recent/ticker-posts

പരിസ്ഥിതിദിനം: വിവിധ പ്രൊജക്ടുകള്‍, ക്ലാസ്, പ്രതിജ്ഞ എന്നിവ നടത്തി


ബട്ടർഫ്ലൈ പാര്‍ക്ക്, പക്ഷിവനം പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ എന്‍വയോണ്‍മെന്റ് ക്ലബ്ബുമായി സഹകരിച്ച് പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കോളേജിലും പാര്‍ട്ണര്‍ സ്‌കൂളിലുമായി വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനം ക്ലാസുകള്‍, പരിസ്ഥിതിദിന പ്രതിജ്ഞ, മരം നടീല്‍ എന്നിവ നടത്തി. 

കോളേജില്‍ എന്‍.എസ്.എസ്. റൂമിനോട് ചേര്‍ന്നുനിര്‍മ്മിക്കുന്ന ബട്ടർഫ്ലൈ പാര്‍ക്കിന്റെ ഉദ്ഘാടനം കോളേജ് മാനേജ്‌മെന്റ് പ്രതിനിധി പ്രൊഫസര്‍ സുബൈദ ബക്കര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഡോ. സബ്‌ന ബക്കര്‍ ബട്ടര്‍ പ്ലാന്റിന്റെ തൈകള്‍ വോളന്റിയേഴ്‌സിനു വിതണം ചെയ്തു. യൂണിറ്റിന്റെ പാര്‍ട്ട്ണര്‍ സ്‌കൂളായ സെന്റ് ജോസഫ് എല്‍.പി. സ്‌കൂളില്‍ പക്ഷിവനം പ്രൊജക്ടിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സോളി ചെറിയാന്‍ നിര്‍വ്വഹിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാര്‍, വോളന്റിയേഴ്‌സ്, കോളേജ് എന്‍വയോണ്‍മെന്റ് ക്ലബ്ബ് പ്രതിനിധികള്‍ എന്നിവര്‍ പ്രവര്‍ത്തങ്ങള്‍ക്ക് നേൃത്വം നല്‍കി.



Post a Comment

0 Comments

Comments

Product Gallery