തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്തില്‍ ഐ.എം.എ. കൊച്ചിയുമായി സഹകരിച്ച് കൂടെ പദ്ധതിയുടെ പ്രചാരണം നടത്തി. ആരോഗ്യ പ്രശ്‌നങ്ങളോ അവശതകളോ ഒറ്റപെടലുകളോ അനുഭവിക്കുന്ന എല്ലാവര്‍ക്കും ശ്രദ്ധയും പരിഗണനയും പരിചരണവും ഉറപ്പുവരുത്തുന്നതിന് റെസിഡന്റ്‌സ് അസ്സോസിയേഷനുകളില്‍ EDRAAC വഴി IMA Cochin മുന്നോട്ട് വയ്ക്കുന്ന പദ്ധതിയാണ് 'കൂടെ'.
കിടപ്പിലാവുകയോ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പ്രയാസപ്പെടുകയോ ചെയുന്ന രോഗിയുടെയും കുടുംബത്തിന്റെയും സാമൂഹികവും മാനസികവും വൈകാരികവുമായ പ്രശ്‌നങ്ങൾ ആഴത്തിൽ മനസ്സിലാക്കി അവരുടെ കൂടെ നിന്ന് പിന്തുണക്കാൻ അയല്പക്കങ്ങളെ കൂട്ടിയിണക്കുന്ന പദ്ധതിയാണ് കൂടെ
പ്രചരണത്തിന്റെ ഭാഗമായി നടന്ന ക്യാമ്പയിന്‍ പ്രിന്‍സിപ്പല്‍ ഡോ. സബ്‌ന ബക്കര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ജാഫര്‍ ജബ്ബാര്‍ വോളന്റിയര്‍മാര്‍ക്ക് നോട്ടീസ് വിതരണം ചെയ്യുകയും വേണ്ട നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് വോളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ യൂണിറ്റിന്റെ മാനസ ഗ്രാമത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കൂടെ പദ്ധതിയുടെ നോട്ടീസ് വിതരണം ചെയ്തു.
കൂടെ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്: 7034336999, 8089454999
പദ്ധതിയുടെ ഭാഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
.png)
0 Comments