തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ തൃക്കാക്കര നഗരസഭാ, കരുമക്കാട് വിവിധ അംഗന്‍വാടികളുമായി സഹകരിച്ച് പോസ്റ്റര്‍ പ്രദര്‍ശനവും ബോധവത്കരണ ക്ലാസുകളും നടത്തി. കേന്ദ്ര വനിതാ ശിശുവികസന വകുപ്പിന്റെയും സാമൂഹിക ക്ഷേമവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഏപ്രില്‍ 8 മുതല്‍ 15 വരെ നടത്തുന്ന പോഷന്‍ പക്ക്‌വാഡ- വാരാചരണത്തിന്റെ ഭാഗമായാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ (ഇടപ്പള്ളി) പ്രിയ, നിര്‍വ്വഹിച്ചു. തുടര്‍ന്ന് എന്‍.എസ്.എസ്. വോളന്റിയേഴ്‌സിന്റെ നേത്യത്വത്തില്‍ പ്രസ്തുത ക്യാമ്പയിനുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പ്രദര്‍ശനം നടത്തി. കെ.എം.എം. കോളേജിലെ എം.എസ്.സി. സൈക്കോളജി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ 'Awareness Class on Obesity and Harmfulness of Junk Food on Youths'. എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ് നടത്തി. ആര്യോഗപ്രദമായ ഭക്ഷണരീതി ജീവിതത്തില്‍ ഉള്‍പ്പെടുത്തണം എന്നത് ലക്ഷ്യമിട്ടുള്ള പ്രതിജ്ഞ അംഗന്‍വാടി ടീച്ചര്‍മാരുടെ നേതൃത്വത്തില്‍ ചൊല്ലികൊടുത്തു. ആഷാ വര്‍ക്കര്‍മാരായ നിഷാ ബീവി, അസിയ കെ.എം., അംഗന്‍വാടി വര്‍ക്കര്‍മാരായ സോബിനി പി. ആര്‍, മിനി റാം പി.ബി, ഷൈലമ്മ, അംഗന്‍വാടി ഹെല്‍പ്പര്‍ സിനി റ്റി.എ, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ബിജിത് എം ഭാസ്‌കര്‍, വോളന്റിയര്‍ സെക്രട്ടറി അജ്ഞന കൃഷ്ണ കെ.ആര്‍. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നഗരസഭയിലെ 22, 21, 45 നമ്പറുകളിലുള്ള അംഗന്‍വാടികളിലെ കുട്ടികളും അമ്മമാരും കൗമാരപ്രായക്കാരുമാണ് ക്ലാസില്‍ പങ്കെടുക്കാന്‍ എത്തിയത്.
പോഷന്‍ പക്ക്‌വാഡാ ക്യാമ്പയിന്‍
ജീവിതത്തിലെ ആദ്യത്തെ 1000 ദിവസങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, പോഷന്‍ ട്രാക്കറിന്റെ ഗുണഭോക്തൃ/പൗര മൊഡ്യൂളിന്റെ ജനപ്രിയവല്‍ക്കരണം, CMAM വഴി പോഷകാഹാരക്കുറവ് കൈകാര്യം ചെയ്യല്‍, കുട്ടികളിലെ പൊണ്ണത്തടി പരിഹരിക്കാന്‍ ആരോഗ്യകരമായ ജീവിതശൈലി തുടങ്ങിയ കാര്യങ്ങളാണ് പോഷന്‍ പക്ക്‌വാഡ- വാരാചരണത്തിന്റെ ഭാഗമായി ലക്ഷ്യം വെയ്ക്കുന്നത്. കൂടാതെ, 2025 ലെ പോഷന്‍ പഖ്വാഡ മുതല്‍ 2025 അവസാനത്തോടെ 1000 സുപോഷിത് ഗ്രാമപഞ്ചായത്തുകള്‍ പ്രഖ്യാപിക്കുന്നതുവരെ സമൂഹങ്ങള്‍ക്കായുള്ള തുടര്‍ച്ചയായ സംവേദനക്ഷമതാ പ്രവര്‍ത്തനങ്ങളും ക്യാമ്പയിന്റെ ഭാഗമായി നടത്തും.
0 Comments