തൃക്കാക്കര കെ.എം.എം. കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ കേരളകൗമുദി ദിനപത്രം, തൃക്കാക്കര പോലീസ് സ്‌റ്റേഷന്‍ എന്നിവരുമായി സഹകരിച്ച് ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറും റാലിയും നടത്തി. സെമിനാറിന്റെ ഉദ്ഘാടനം പി.വി. ബേബി (എ.സി.പി. തൃക്കാക്കര) നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സബന ബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സി.ജെ. സജീവ് കുമാര്‍ (എസ്.എച്ച്.ഒ., ഇന്‍ഫോപാര്‍ക്ക്), എ.കെ. സുധീര്‍ (എസ്.എച്ച്.ഒ. തൃക്കാക്കര), ഡോ. പി.ജെ. പ്രതീഷ് (സോളസ് ഹോസ്പിറ്റല്‍) തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. തൃക്കാക്കര വൈസ് ചെയര്‍മാന്‍ ടി.ജി. ദിനൂപ്, കേരളകൗമുദി ബ്യൂറോ ചീഫ് ടി.കെ. സുനില്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ബിജിത് എം. ഭാസ്‌കര്‍ ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി. എന്‍.എസ്.എസ്.- എന്‍.സി.സി. വോളന്റിയേഴ്‌സ്, മറ്റു വിദ്ധ്യാര്‍ത്ഥികള്‍ സെമിനാറില്‍ പങ്കെടുത്തു. കോളേജില്‍നിന്നും പൈപ്പ്‌ലൈന്‍ ജംഗ്ഷന്‍വരെ വോളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സന്ദേശമുയര്‍ത്തി നടത്തിയ റാലി എ.കെ. സുധീര്‍ (എസ്.എച്ച്.ഒ. തൃക്കാക്കര) ഉദ്ഘാടനം ചെയ്തു.
0 Comments