തൃക്കാക്കര കെ.എം.എം. കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തിന്റെ ഭാഗാമയി കോളേജ് പരിസരത്ത് വൃക്ഷതൈ നടീല്‍ പ്രിന്‍സിപ്പല്‍ ഡോ. സബ്‌ന ബക്കര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പാര്‍ട്ണര്‍ സ്‌കൂളായ സെന്റ് ജോസഫ് എല്‍.പി.എസിലേക്ക് എന്‍.എസ്.എസ്. - എന്‍.സി.സി. വോളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ ശുചിത്വ സന്ദേശമുയര്‍ത്തി റാലി നടത്തി. പാട്ണര്‍ സ്‌കൂൡല പച്ചക്കകറി കൃഷിത്തോട്ടവും പരിസരവും വോളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി. സ്‌കൂള്‍ പരിസരത്ത് വൃക്ഷത്തൈ നടീല്‍ ഹെഡ്മിസ്ട്രസ് സോളി ചെറിയാന്‍ നിര്‍വ്വഹിച്ചു.
പരിസ്ഥിതിദിനാഘോഷത്തിന്റെ പ്രാധാന്യം എന്ന വിഷത്തെ ആസ്പദമാക്കി സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്‍സ് പ്രൊഫസര്‍ സൈറ സിദ്ധിക്ക് ക്ലാസ് നയിച്ചു. പ്രോഗ്രാം ഓഫീസര്‍മാരായ ബിജിത് എം ഭാസ്‌കര്‍, മീരാ വിശ്വനാഥ്, എന്‍.സി.സി. സി.റ്റിഓ. ബേസില്‍ കെ വര്‍ഗീസ് (അസിസ്റ്റന്‍സ് പ്രൊഫസര്‍ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ്) വോളന്റിയര്‍ സെക്രട്ടറിമാര്‍ എന്നിവര്‍ സംസാരിച്ചു
0 Comments