Browse Our Creative Collections

NSS MINI STORE SALE IS LIVE

Browse Our Volunteer-Made Collections & Thrift Treasures

Latest Updates

6/recent/ticker-posts

വായനാദിനം: പുസ്തക ശേഖരണം, എന്‍.എസ്.എസ്. റൂം ലൈബ്രറി പദ്ധതികള്‍ക്കു തുടക്കം

തൃക്കാക്കര കെ.എം.എം. കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ വായനാദിനത്തോട് അനുബന്ധിച്ച് എന്‍.എസ്.എസ്. റൂമില്‍ ലൈബ്രറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പുസ്തക ശേഖരണത്തിനു തുടക്കം കുറിച്ചു. ശേഖരിക്കുന്ന പുസ്തകങ്ങള്‍ എന്‍.എസ്.എസ.റൂമില്‍ ഏവര്‍ക്കും വായിക്കാന്‍ ഉതകുന്ന രീതിയില്‍ സൂക്ഷിക്കും. ഓപ്പണ്‍ ലൈബ്രറി മോഡലിലാണ് പ്രവര്‍ത്തനം. വായന ഇഷ്ടപ്പെടുന്ന ആര്‍ക്കും ബുക്കുകള്‍ എടുക്കാം. ബുക്ക് എടുക്കുന്ന ആളുകള്‍ അവിടെ സൂക്ഷിച്ചിരിക്കുന്ന രജിസ്റ്ററില്‍ എടുക്കുന്ന ആളുടെ പേര് മറ്റു വിവരങ്ങള്‍, ബുക്കിന്റെ വിവരങ്ങള്‍ എന്നിവ സ്വയം രേഖപ്പെടുത്തണം. 

2025 ജൂണ്‍ 19 മുതല്‍ 2026 ജൂണ്‍ 19 വരെ ഒരു വര്‍ഷകാലയളവില്‍ പ്രസ്തുത ലൈബ്രറിയില്‍നിന്നു ഏറ്റവുമധികം ബുക്കുകള്‍ വായിക്കുന്നവര്‍ക്ക് യൂണിറ്റിന്റെ നേതൃത്വത്തില്‍ സമ്മാനം നല്‍കും. വിദ്ധ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ബുക്കുകള്‍ വായിക്കുന്ന ഒരാള്‍ക്ക് 1000/- രൂപയുടെ ബുക്ക് വൗച്ചറും അദ്ധ്യാപക-അനദ്ധ്യാപകരില്‍നിന്നും ഒരാള്‍ക്ക് 500/- രൂപയുടെ ബുക്ക് വൗച്ചറുമാണ് ഇത്തരത്തില്‍ സമ്മാനമായി നല്‍കുക.

 എന്‍.എസ്.എസ്. കോര്‍ണര്‍ ലൈബ്രറി റീഡിംഗ് കോപറ്റീഷന്‍


  • ഏറ്റവും കൂടുതല്‍ ബുക്കുകള്‍ വായിക്കുന്ന വിദ്ധ്യാര്‍ത്ഥിക്ക് ആയിരം രൂപയുടെ ബുക്ക് വൗച്ചര്‍
  • ഏറ്റവും കൂടുതല്‍ ബുക്കുകള്‍ വായിക്കുന്ന അദ്ധ്യാപക- അനദ്ധ്യാപകരില്‍നിന്നും ഒരാള്‍ക്ക്‌ അഞ്ഞൂറു രൂപയുടെ ബുക്ക് വൗച്ചര്‍

നിബന്ധനകള്‍: 

  • എന്‍.എസ്.എസ്. കോര്‍ണര്‍ റൂമില്‍നിന്നും രജിസ്റ്റര്‍ ചെയ്ത് എടുത്തു വായിക്കുന്ന ബുക്കുകളുടെ എണ്ണമാണ് മത്സരത്തിനായി രേഖപ്പെടുത്തുക
  • മത്സരത്തിന്റെ കാലാവധി 2025 ജൂണ്‍ 19,  മുതല്‍ 2026 ജൂണ്‍ 19 വരെ 
  • വായിക്കുന്ന ബുക്കുകളുടെ വിവരങ്ങള്‍- ഉള്ളടക്കം മത്സരാര്‍ത്ഥി കുറിച്ച് വെക്കേണ്ടതാണ്. 
  • കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍.എസ്.എസ്. റൂമുമായി ബന്ധപ്പെടുക

പുസ്തക ശേഖരണത്തിന്റെ ഭാഗമായി എന്‍.എസ്.എസ്. വോളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ ബുക്കുകള്‍ തെരഞ്ഞെടുക്കുന്നു



Post a Comment

0 Comments

Comments

Product Gallery