തൃക്കാക്കര: കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി വായനയാണ് ലഹരി എന്ന സന്ദേശമുയര്‍ത്തി 'ലോഡിംഗ് വേഴ്‌സസ് റീഡിംഗ്' പ്രോഗ്രാം സംഘടിപ്പിച്ചു. എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ശേഖരിച്ച 125 ബുക്കുകളാണ് കോര്‍ണര്‍ ഓപ്പണ്‍ ലൈബ്രറി എന്ന പേരില്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വായിക്കാന്‍ ഒരുക്കിയിരിക്കുന്നത്. പ്രസ്തുത ബുക്കുകള്‍ സൗജന്യമായി വിദ്യാര്‍ത്ഥികള്‍ക്കും, അദ്ധ്യാപക-അനദ്ധ്യാപകര്‍ക്കും വായിക്കാം. ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ ബുക്കുകള്‍ വായിക്കുന്നവര്‍ക്ക് സമ്മാനവും എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ നല്‍കും.
കോര്‍ണര്‍ ലൈബ്രറിയുടെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ഡോ. സബ്‌ന ബക്കര്‍ നിര്‍വ്വഹിച്ചു. പുഷ്അപ്പ് ചലഞ്ച്, ലഹരിക്കെതിരെ ഒപ്പുശേഖരണം, റീല്‍സ് മേക്കിംഗ്, വോളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ തുടങ്ങിയ പരിപാടികളും നടത്തി. അദ്ധ്യാപകരായ ജാഫര്‍ ജബ്ബാര്‍, ബിജിത് എം ഭാസ്‌കര്‍, മീരാ വിശ്വന്‍, അഡ്മിനിട്രേറ്റീവ് ഓഫീസര്‍ കെ.സി. പൗലോസ്, ലൈല സലിം, എന്‍.എസ്.എസ്. വോളന്റിയര്‍ സെക്രട്ടറിമാര്‍ എന്നിവര്‍ സംസാരിച്ചു.
ലഹരിക്കെതിരെ 'ലോഡിംഗ് വേഴ്‌സസ് റീഡിംഗ്' പദ്ധതി ഉദ്ഘാടനം കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സബ്‌ന ബക്കര്‍ നിര്‍വ്വഹിക്കുന്നു
0 Comments