സംസ്ഥാനത്തെ നാലായിരത്തോളം നാഷണൽ സർവ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസർമാർ ആദ്യമായി സംഗമിക്കുകയാണ്, 'സുമാനസം 23' എന്ന പേരിൽ.
മുഴുവൻ എൻ എസ് എസ് യൂണിറ്റുകളെയും മികച്ച പ്രവർത്തന മാതൃകളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് 'സുമാനസം' ഒരുക്കുന്നത്.
ജൂലൈ ഒന്നിന് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലാണ് 'സുമാനസം' സംഗമം. രാവിലെ പത്തു മുതൽ വൈകീട്ട് നാല് വരെയുള്ള കൂടിയിരിപ്പിൽ വിവിധ എൻ എസ് എസ് യൂണിറ്റുകൾ ഈ വർഷം നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ വിശദമായി കൂടിയാലോചിക്കും. യൂണിറ്റുകൾ, പ്രോഗ്രാം ഓഫീസർമാർ, സന്നദ്ധഭടർ എന്നിവർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യും. കൂട്ടായ തീരുമാനങ്ങളെടുക്കും.
നമ്മുടെ കലാലയങ്ങളുടെ സേവനമുഖം കൂടുതൽ ഊർജ്ജസ്വലമാക്കാൻ ചേരുന്ന 'സുമാനസ' സംഗമത്തിന് ഇരിങ്ങാലക്കുട ഒരുക്കത്തിലാണ്.
0 Comments