ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം; സമൂഹത്തിനെ നാശത്തിലേക്കു നയിക്കുന്ന ലഹരി മരുന്നുകളെ ജീവിതത്തില്‍ നിന്നും തുടച്ചു നീക്കുക എന്ന ലക്ഷ്യവുമായി ലോകരാജ്യങ്ങള്‍ ഇന്ന് ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കു മരുന്നുകള്‍ക്കും അടിമകളാകുന്നത് എന്നത് പല പഠനങ്ങളും തെളിയി ച്ചിട്ടുള്ള സാഹചര്യത്തിൽ നാളത്തെ ലോകത്തിന്റെ ഉടമകളായ നമ്മുടെ യുവജനങ്ങളിൽ പ്രത്യേകിച്ചും ലഹരി വർജ്ജനത്തിന് വേണ്ട അവബോധം സൃഷ്ടിക്കുക എന്നത് വളരെ അത്യാവശ്യമായ ഒരു കാര്യമായി മാറിയിരിക്കുന്നു.
യുവതലമുറ ലഹരി വസ്തുക്കളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയണമെന്ന് ഐക്യരാഷ്ട്ര സമിതി നിര്‍ദേശിക്കുന്നുമുണ്ട്. ഈ കാരണത്താൽ ഐക്യരാഷ്ട്ര സംഘടന തന്നെയാണ് ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഈ വിഷയത്തിൽ " ലിസൺ ഫസ്റ്റ് " എന്നതാണ് നമ്മുടെ മുദ്രാവാക്യം.
കൗമാരക്കാരെ ആകര്‍ഷിക്കുന്ന ലഹരി മരുന്നുകള്‍ എല്ലാം മസ്തി
ഷ്‌കത്തെയും നാഡീ പ്രവര്‍ത്തനത്തെയും ബാധിക്കും. ഒരു തവണ ഉപയോഗിച്ചു പോയാൽ വീണ്ടും വീണ്ടും അത് ഉപയോഗിക്കണമെന്ന പ്രേരണ ഉപയോഗിക്കുന്നവരിൽ ഉയര്‍ത്തുകയും ചെയ്യും. ദു:ഖങ്ങള്‍ മറക്കുവാനും സന്തോഷത്തിനുമായാ ണ് മയക്കു മരുന്ന് ഉപയോഗിക്കുന്നതെന്നാണ് പല മയക്കു മരുന്ന് അടിമകളും പറയുന്നതും അവകാശപ്പെടുന്നതും. മയക്കുമരുന്നിൽ സുബോധം നഷ്ടപെടുമ്പോൾ എന്താണ് ദുഃഖം... എന്താണ് സന്തോഷം എന്ന് എങ്ങനെ തിരിച്ചറിയുവാൻ കഴിയും. ബുദ്ധിയും ബോധവും ഉണർന്നിരുന്നാൽ മാത്രമേ എന്തും തിരിച്ചറിയുക സാധ്യമാകു എന്ന സത്യം ഇവർ അറിയുന്നില്ല അഥവാ മറക്കുന്നു.
എന്നാൽ ഇത്തരം മരക ഉത്തേജകങ്ങളുടെ ഉപയോഗം മനുഷ്യനിൽ സൃഷ്ടിക്കുന്ന ശാരീരികവും മാനസികവുമായ പ്രത്യാഘാതത്തിന്റെ തോത് വളരെ വലുതാണ്. അതായത് ലഹരി ഉപയോഗം ഉപഭോക്താവിന്റ ആരോഗ്യത്തെയും ജീവിതത്തെയും പൂർണമായും നശിപ്പിക്കുന്നു. രാജ്യത്ത് ലഹരിക്കടിമകളായവര്‍ 7.3 കോടിയിലേറെയുണ്ടെന്നാണ് ഇപ്പോഴത്തെ കണക്ക്.
ഹഷീഷ്, കഞ്ചാവ്, ഹെറോയിന്‍, കറുപ്പ്, കൊക്കയിന്‍ തുടങ്ങിയവ അനധികൃത മയക്കുമരുന്നുകളാണ് ഇവകൾ. ഇതെല്ലാം മനുഷ്യന്റെ കൊലയാളികളാണ്. രോഗ ശമനത്തിനായുള്ള ചില മരുന്നുകള്‍ പോലും കൂടുതലായി ഉപയോഗിക്കുന്നതും ശരീരത്തിന് നല്ലതല്ല.
നമ്മൾ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതു പോലെ തന്നെ അതിനെ മറ്റുള്ളവരെ ഉപയോഗിക്കുവാൻ പ്രോത്സാഹിപ്പിക്കുന്നതും വലിയ കുറ്റമാണ്. മയക്കു മരുന്ന് പ്രചരിപ്പിക്കുന്നതും വിറ്റഴിക്കുന്നതും ശിക്ഷാര്‍ഹവുമാണ്. ഇത്തരം കുറ്റ കൃത്യങ്ങൾക്ക് മുപ്പത് വര്‍ഷം വരെ കഠിനതടവു ലഭിക്കാവുന്നതാണ്.
മയക്കു മരുന്ന് ഉപയോഗം ക്യാമ്പസുകളിലും സ്‌കൂളുകളിലും വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഓരോ വര്‍ഷവുമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്വയം നശിക്കുക്കുകയും മറ്റുള്ളവരെ നശിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്ന ഇക്കൂട്ടരെ രക്ഷപ്പെടുത്തുന്നതില്‍ വൈദ്യശാസ്ത്രം പോലും പരാജയപ്പെടുന്ന സാഹചര്യത്തിൽ സാമൂഹ്യ അവബോധം എന്ന ചികിത്സാ രീതിയാണ് ഉത്തമം എന്ന് മനസിലാക്കി നമ്മൾ കൃത്യമായ ബോധവത്കരണ പരിപാടികൾ നടപ്പാക്കേണ്ടത് കാലത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ജീവിതം ലഹരി വിമുക്തമാക്കാന്‍ ലോകത്താകമാനം ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. സ്വയം ഞാൻ ഇനി ലഹരി പദാര്‍ത്ഥം ഒരിക്കലും ഉപയോഗിക്കില്ല എന്ന് ഓരോ വ്യക്തിയും ഉറച്ച തീരുമാനമെടുക്കുന്നതാണ് ഇത്തരം ബോധവത്കരണ പരിപാടികളുടെ ലക്ഷ്യവും വിജയവും.
ആയതിനാൽ നമുക്കെല്ലാവർക്കും ഒറ്റമനസ്സോടെ കൈകോർക്കം തീരുമാനം എടുക്കാം...Say.. No.. To... Drugs...
അതായത് മദ്യത്തിനോടും മയക്കുമരുന്നിനോടും എല്ലാ ലഹരി വസ്തുക്കളോടും വിട പറയാം....അതുവഴി ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കാം.. ആരോഗ്യവും സമൃദ്ധിയുമുള്ള ഒരു സുന്ദര രാജ്യത്തെ പടുത്തുയർത്താം.
നമുക്ക് ഉയർത്തിപിടിക്കാം...
"ജീവിതം അതാണ് ലഹരി"
എന്ന മുദ്രാവാക്യം
0 Comments