Latest Updates

6/recent/ticker-posts

വണ്‍ ക്യാമ്പസ് വണ്‍ ഐ.എ.എസ്. പരുപാടിയിലൂടെ തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ എന്‍.എസ്.എസ്. യൂണിറ്റുകള്‍ക്ക് തുടക്കം

 

 


തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റുകള്‍ക്ക് തുടക്കം കുറിച്ചു. മഹാത്മാഗാന്ധി എന്‍.എസ്.എസ്. സെല്ലിനോട് ബന്ധപ്പെടുത്തി യൂണിറ്റ് നമ്പര്‍ 251, 251 തുടങ്ങിയ രണ്ടു യൂണിറ്റുകളാണ് കോളേജിന് അനുവദിച്ചിരിക്കുന്നത്.

 

ഡിസംബര്‍ 19, 2022 (തിങ്കള്‍) രാവിലെ 10.30 ന് കെ.എം.എം. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ യൂണിറ്റുകളുടെ ഉദ്ഘാടനം ശ്രീ ഡോ: എം.സി. ദിലീപ് കുമാര്‍ ( മുന്‍ വൈസ് ചാന്‍സലര്‍ ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി കാലടി, മുന്‍ വൈസ് ചാന്‍സലര്‍ കേരള കലാമണ്ഡലം ഡീമ്ഡ് ടു ബി യൂണിവേഴ്‌സിറ്റി) നിര്‍വ്വഹിച്ചു. എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘വണ്‍ ക്യാമ്പസ്, വണ്‍ ഐ.എ.എസ്.’ പദ്ദതിയുടെ പ്രഖ്യാപനം കെ.എം.എം കോളേജ് മാനേജര്‍ എ.എം. അബൂബക്കര്‍ നടത്തി.

പ്രസ്തുത ചടങ്ങുകളില്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. വി. യു. നൂറുദ്ദിന്‍, പ്രിന്‍സിപ്പല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍മാരായ ബിജിത് എം ഭാസ്‌കര്‍, ഐശ്വര്യ സി.എസ്., സ്റ്റുഡന്റ്‌സ് വോളണ്ടിയര്‍ സെക്രട്ടറിമാരായ പ്രവീണ പി, ഗോകുല്‍ എസ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.


 

 

Post a Comment

0 Comments

Comments