മെഗാ ജോബ് ഫെയര്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക് സേവനം നടത്തി
എറണാകുളം: 2023 ജനുവരി ഏഴിനു നടന്ന കൊച്ചിന്‍ മെഗാ ജോബ് ഫെയറില്‍ തൃക്കാക്കര കെ.എം.എം. കോളേജ് എന്‍.എസ്.എസ്. യൂണിറ്റിലെ (യൂണിറ്റ് നമ്പര്‍ 251, 252) കുട്ടികള്‍ ഹെല്‍പ്പ് ഡെസ്‌ക് സേവനം നല്‍കി. രാവിലെ 10 മണിമുതല്‍ വൈകിട്ട് 4 മണിവരെ നടന്ന ജോബ് ഫെയറില്‍ ആയിരത്തോളം ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുത്തത്. രജിസ്‌ട്രേഷന്റെ ഭാഗമായി നടത്തിയ ഹെല്‍പ്പ് ഡെസ്‌ക് സേവനം ഉദ്യോഗാര്‍ത്ഥികള്‍ക്ക് വളരെയധികം സഹായകരമായിരുന്നു.
ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ എത്തിയ വിവിധ കമ്പനി പ്രതിനിധികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും എന്‍.എസ്.എസ്. വോളണ്ടിയേഴ്‌സ് തയ്യാറായി. തുടര്‍ന്ന് വെകിട്ട് നാലുമണിയോടെ പ്രോഗ്രാം ഓഫീസര്‍ ബിജിത് എം ഭാസ്‌കറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വോളണ്ടിയേഴ്‌സ് സെക്രട്ടറിമാരായ പ്രവീണ പി, ഗോകുല്‍ എസ് കുമാര്‍ എന്നിവര്‍ അന്നേ ദിവസം നടത്തിയ സേവനകര്‍മ്മത്തെ കുറിച്ചു വിശകലനം നടത്തി. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിനായി വിവിധ വോളണ്ടിയേഴ്‌സിനെ ചുമതലപ്പെടുത്തി.
0 Comments