Ad Code

Latest Updates

6/recent/ticker-posts

രക്തദാന ക്യാമ്പ് നടത്തി

രജിസ്റ്റര്‍ ചെയ്ത 110 പേരില്‍ 68 പേരുടെ രക്തം ശേഖരിച്ചു


 

തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ എന്‍.എസ്.എസ്. യൂണിറ്റ് നമ്പര്‍ 251 & 252 ന്റെയും, 21 (കെ) ബറ്റാലിയന്‍ എന്‍.സി.സിയുടെയും സംയുക്താഭിമുഖ്യത്തില്‍ ആലുവ താലൂക്ക്‌ ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് 2023 ജനുവരി 25 ന് രക്തദാന ക്യാമ്പ് നടത്തി. രാവിലെ പത്ത് മണിക്ക് രജിസ്‌ട്രേഷന്‍ നടത്തി. രജിസ്റ്റര്‍ ചെയ്ത 110 പേരില്‍ 68 പേരുടെ രക്തം ശേഖരിച്ചു.

മാനേജര്‍ എ എം അബൂബക്കര്‍, പ്രിന്‍സിപ്പല്‍ പ്രൊഫ. വി യു നൂറുദ്ദിന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. അനീബ് കെ ജോസ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ബിജിത് എം ഭാസ്‌കര്‍, ഐശ്വര്യ സി എസ്, ബിനു ലാല്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധികളായ, മിന്നത്ത് ഇ എസ്, റിഥിന്‍ രാജേഷ്, ഫെബിന്‍ ബാബു വര്‍ഗീസ്, ആദി സുനില്‍ കെ, ആദിത്യ വിജയപ്രകാശ്, അഫ്‌സാന സലാം എന്നിവര്‍ നേതൃത്വം നല്‍കി. രക്തദാന ക്യാമ്പ് നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് ആലുവ ബ്ലഡ് ബാങ്ക് കോര്‍ഡിനേറ്റര്‍ വിക്ടര്‍ എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് കൈമാറി.


 
 

Post a Comment

0 Comments

Comments