പതിവ് തെറ്റാതെ ഈ ആഴ്ചയിലും അവർ വന്നു…കരുതൽ പൊതിയിൽ സ്നേഹവും നിറച്ചു…
കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളേജിലെ NSS യൂണിറ്റിന്റെ കരുതൽ, അലയുന്നവർക് അന്നം എന്ന പദ്ധതിയുടെ ഭാഗമായി പെരുമ്പാവൂർ ടൗണിൽ ഭക്ഷണം വിതരണം നടത്തി.
ഒരേ തവണയും ആവശ്യക്കാരുടെ എണ്ണം വർധിച്ചു വരുമ്പോൾ ഒരു മാസം 700 പൊതികൾക്ക് മുകളിൽ ആവശ്യ മായി വരുന്നു. ഇന്ന് പൊതികൾ അവസാനിച്ചിട്ടും ആവശ്യക്കാർ കടന്നു വന്നത് വിതരണത്തിൽ പങ്കെടുത്ത വോളന്റീർസിന്റെ കണ്ണുകൾ ഈറനണിയിച്ചു.
ഇന്നത്തെ കരുതൽ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകിയ എല്ലാവരേയും ഇന്നത്തെ ഭക്ഷണം കൊടുക്കുവാൻ സ്പോൺസർ ചെയ്ത പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത കുടുംബത്തെയും നന്ദിയോടെ ഓർക്കുന്നു.
0 Comments