തൃക്കാക്കര കെ.എം.എം. കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്‌നേഹപൂര്‍വ്വം പദ്ധതിയുടെ ഭാഗമായി ആഗസ്ത് 28 ന് സൗജന്യ ഓണകിറ്റ് വിതരണവും പാലിയേറ്റീവ് രോഗികളുടെ വീടുകളില്‍ സന്ദര്‍ശനവും നടത്തി. നഗരസഭയിലെ 38,39 വാര്‍ഡുകളിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ വീടുകളിലാണ് കിറ്റ് വിതരണം നടത്തിയത്. അരി, പഞ്ചസാര, പായസ കൂട്ട് തുടങ്ങിയ അവശ്യസാധനങ്ങള്‍ അടങ്ങിയ 15 കിറ്റുകളാണ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഒരുക്കിയത്. കോളേജിലെ അദ്ധ്യാപക-അനദ്ധ്യാപക പ്രതിനിധികള്‍, എന്‍.എസ്.എസ്. വോളന്റിയേഴ്‌സ്, മറ്റു വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ കിറ്റ് നല്‍കുന്നതിനാവശ്യമായ ധനശേഖരണത്തില്‍ പങ്കാളികളായി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് യൂണിറ്റിന്റെ നേത്യത്വത്തില്‍ കിറ്റ് വിതരണം നടത്തുന്നത്.
സൗജന്യ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ഡോ. സബ്‌ന ബക്കര്‍ നിര്‍വ്വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ജാഫര്‍ ജബ്ബാര്‍, പ്രോഗ്രാം ഓഫീസര്‍മാരായ ബിജിത് എം ഭാസ്‌കര്‍, രശ്മി കെ.പി., വോളന്റിയര്‍ സെക്രട്ടറി ആകാശ്, ഐശ്വര്യ, ചിന്മയി, സൂരജ് എന്നിവര്‍ സംസാരിച്ചു. ആശാവര്‍ക്കര്‍ നിഷാ ബീവി, അസിയ, വോളന്റിയേഴ്‌സ്മാരായ അമല്‍ കസൂരി, ബീരാന്‍, അമീന എന്നിവര്‍ കിറ്റ് വിതരണത്തിന് നേത്യത്വം നല്‍കി.
0 Comments