Latest Updates

6/recent/ticker-posts

സ്വാതന്ത്യദിനാഘോഷം: പതാക ഉയര്‍ത്തല്‍, 'ഹര്‍ ഘര്‍ തിരംഗ' ഫോട്ടോ അപ്‌ലോഡിംഗ് നടത്തി


തൃക്കാക്കര കെ.എം.എം. കോളേജില്‍ എന്‍.എസ്.എസ്. യുണിറ്റിന്റെ നേതൃത്വത്തില്‍ സ്വാതന്ത്യ ദിനാഘോഷം നടത്തി. കോളേജില്‍ നടന്ന പൊതുപരിപാടിയില്‍ പ്രിന്‍സിപ്പല്‍ ഡോ. സബ്‌ന ബക്കര്‍ രാവിലെ 8.30 ന് പതാകയുയര്‍ത്തി സ്വാതന്ത്യദിന സന്ദേശം നല്‍കി. വൈസ് പ്രിന്‍സിപ്പല്‍ ജാഫര്‍ ജബ്ബാര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബിജിത് എം ഭാസ്‌കര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കെ.എം.എം. കോളേജ് സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കു വേണ്ടി നടത്തുന്ന 'കൂടെ' പ്രോഗ്രാമില്‍ എന്‍.എസ്.എസ്. യൂണിറ്റ് അംഗങ്ങള്‍ പങ്കാളികളായി.


Post a Comment

0 Comments

Comments