എടത്തല എം. ഇ. എസ് എം. കെ മക്കാർ പിള്ളായ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ. എസ്. എസ് യുണിറ്റും വുമൺ സെല്ലും സംയുക്തമായി ചേർന്ന് വനിതാ ദിനത്തിനോടാനുബന്ധിച്ച് സ്വയം രക്ഷാ പരിശീലനം സംഘടിപ്പിച്ചു. ആലുവ പോലീസ് വനിതാ സെൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ റോസാ കെ ഒ, സീനിയർ സിവിൽ പോലീസ് ഓഫീസർസ് ആയ സിന്ധു എം. കെ, ബിജി. കെ. എൻ, അമ്പിളി എം. എം എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശീലനം. അപകടകരമായ സന്ദർഭങ്ങൾ എങ്ങനെ നേരിടാമെന്നും ആത്മധൈര്യവും ഉൽക്കരുത്തും എങ്ങനെ നേടാം എന്നും ഈ പരിശീലനത്തിലൂടെ ലഭിച്ചു.
പ്രിൻസിപ്പൽ ഇൻ ചാർജ് ലഗീഷ് വി എം, വുമൺ സെൽ കൺവീനർ പിങ്കി തോമസ്, സ്റ്റാഫ് സെക്രട്ടറി ദിവ്യ ആന്റണി, ഓഫീസ് അക്കൗണ്ടന്റ് സ്മിത ഷാനിൽ മറ്റു അധ്യാപകർ പങ്കെടുത്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ സുനിത കെ എസ് നായർ സ്വാഗതവും രേഷ്മ പി ആർ നന്ദിയും അറിയിച്ചു.
0 Comments