മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ തൃക്കാക്കര നഗരസഭയിൽ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. ഭാരത് മാതാ കോളേജ് തൃക്കാക്കര, കെ എം എം കോളേജ് കോളേജ് ഓഫ് ആർട്സ് ആൻ്റ് സയൻസ് തൃക്കാക്കര, സെന്റ്. പോൾസ് കോളേജ് കളമശ്ശേരി, പോളി ടെക്‌നിക് കളമശ്ശേരി എന്നീ കോളേജുകളിലെ എൻ. എസ്. എസ്, എൻ സി സി വിദ്യാർത്ഥികളാണ് ക്ലീനിങ് ഡ്രൈവിന്റെ ഭാഗമായത്.
സീ പോർട്ട് - എയർപോർട്ട് റോഡ്, പൈപ്പ്ലൈൻ ജംഗ്ഷൻ തുടങ്ങിയ ഇടങ്ങളിൽ കൂടി കിടന്നിരുന്ന മാലിന്യ കൂമ്പാരങ്ങൾ വിദ്യാർത്ഥികൾ നീക്കം ചെയ്തു. ഡ്രൈവിന്റെ ഭാഗമായി നീക്കം ചെയ്ത മാലിന്യം തൃക്കാക്കര നഗരസഭയ്ക്ക് കൈമാറി.
മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ സംബന്ധിച്ച് ശുചിത്വ മിഷൻ അസ്സി. കോ-ഓർഡിനേറ്റർ ലിജി കെ ജെ വിശദീകരിച്ചു. കെ എം എം കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിജിത്ത് എം ഭാസ്കർ, ജില്ലാ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ ജെയിൻ പോൾ നന്ദിയും പറഞ്ഞു. ജില്ലാ ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺമാരായ മായദേവി, അന്ന വലന്റീന, മുഹമ്മദ് മുബഷീർ എം ഐ, ശുചിത്വ മിഷൻ ഇൻ്റേൺ ബിപിൻ ബാലകൃഷ്ണൻ, ടോം എസ് ചെങ്ങളത്ത് എന്നിവർ ക്ലീനിംഗിന് ഡ്രൈവിൽ പങ്കെടുത്തു.
Visit Here
ക്ലീൻ അപ് ഡ്രൈവിൻ്റെ ഭാഗമായി തൃക്കാക്കര കെ എം എം കോളേജ് ഓഫ് ആർട്സ് ആൻ്റ് സയൻസ്, എൻഎസ്എസ് (യൂണിറ്റ് നമ്പർ 251, 251) യൂണിറ്റുകളുടെ നേതൃത്വത്തിൽ മാലിന്യ ശേഖരണം നടത്തി
0 Comments