കൊച്ചി: തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് & സയന്‍സ് എന്‍.എസ്.എസ്. യൂണിറ്റ് -എന്‍.സി.സി-നേച്ചര്‍ ക്ലബ്ബ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതിദിനം ആഘോഷിച്ചു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ബോധവത്കരണ സന്ദേശം ശ്രീ. അജിത് കുമാര്‍ ( ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, കാക്കനാട്) പകര്‍ന്നു നല്‍കി. രാവിലെ 9.30 ന് എന്‍.എസ്.എസ്. ഗീതത്തോടെ ആരംഭിച്ച് പരുപാടി കോളേജ് മാനേജര്‍ ശ്രീ. എ.എം. അബൂബക്കര്‍ ഉദ്ഘടാനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ .വി.യു.നൂറുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ശ്രീ. ദിനൂബ് റ്റി ജി (വാര്‍ഡ് കൗണ്‍സിലര്‍, തൃക്കാക്കര), സിന്ധു ഷാജി, (സ്റ്റാഫ് സെക്രട്ടറി), എന്‍.എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ ബിജിത് എം ഭാസ്‌കര്‍, അഫ്‌സാന സലാം, (ലാന്‍സ്‌കോര്‍പല്‍, എന്‍.സി.സി), നമിത എസ്, (എന്‍ എസ് എസ് സ്റ്റുഡന്‍സ് വോളണ്ടിയര്‍) എന്നിവര്‍ സംസാരിച്ചു. പരുപാടിയുടെ ഭാഗമായി അഡോപ്റ്റഡ് സ്‌കൂള്‍ സന്ദര്‍ശനവും തൈ വിതരണവും നടലും നടത്തി.
0 Comments