Ad Code

Latest Updates

6/recent/ticker-posts

ലോക യുവജന നൈപുണ്യ ദിനത്തിൽ രജിസ്‌ട്രേഷൻ ഡ്രൈവിന് തുടക്കമായി

 

 


സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ് (കെഎഎസ്ഇ) ആണ് സംസ്ഥാനത്തെ നൈപുണ്യ പരിശീലകരുടെ വിപുലമായ വിവര ശേഖരണം നടത്തുന്നത്. കേരളത്തിലെ യുവതി യുവാക്കളിൽ നൈപുണ്യവും തൊഴിൽ ശേഷിയും വർദ്ധിപ്പിക്കുന്നതിന് പ്രാപ്തരായ അധ്യാപകരെയും പരിശീലകരെയും കണ്ടെത്തുകയാണ് ലക്ഷ്യം.

കേരളത്തിലെ നൈപുണ്യ ആവാസ വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് വ്യവസായ മേഖലയ്ക്ക് അനുയോജ്യമായ നിലയിൽ ഹ്രസ്വ കാല നൈപുണ്യ പരിശീലനം നൽകുന്നതിന് പര്യാപ്തമായ യോഗ്യതയും പരിചയവുമുള്ള പ്രൊഫഷണലുകളുടെ അഭാവം. ഈ പ്രശനം പരിഹരിക്കുന്നതിനാണ് ഇത്തരത്തിൽ ഒരു ഡാറ്റാബേസ് തയ്യാറാക്കുന്നത്.

ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്ന പരിശീലകർക്ക് കെഎഎസ്ഇ ന്റെ ടിഒടി അക്കാദമി വഴി പ്രത്യേക പരിശീലനം നൽകി അംഗീകൃത പരിശീലകർ എന്ന നിലയിൽ സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകും. ഇത്തരത്തിൽ വിവിധ മേഖലയിൽ അംഗീകൃത പരിശീലകരുടെ ഡാറ്റാബേസ് തയ്യാറാക്കി അതിൽ നിന്നും ഒരു ഡയറക്ടറി രൂപീകരിക്കുകയും ആയത് സംസ്ഥാനത്തെ വിവിധ നൈപുണ്യ വികസന ഏജൻസികൾക്ക് ലഭ്യമാക്കുകയും ചെയ്യും.

ചടങ്ങിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത അധ്യക്ഷയായി. ജില്ലാ സ്കിൽ കോഓർഡിനേറ്റർ മോസസ് തിക്കോ ആർ, എം ജി എൻ ഫെലോ സോണൽ കുരുവിള, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ എ ഡി ജോസഫ് എന്നിവർ സംസാരിച്ചു. ജില്ലാ സ്കിൽ കമ്മിറ്റി അംഗങ്ങൾ, ട്രെയിനിങ് പാർട്ണർമാർ, വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Register Here


വിശദ വിവരങ്ങൾക്ക് : totacademy@kase.in

Post a Comment

0 Comments

Comments