തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് എന്‍.എസ്.എസ്. യൂണിറ്റിന്റെ (യൂണിറ്റ് നമ്പര്‍ 251-252) നേതൃത്വത്തില്‍ കനിവോണം ആഘോഷിക്കുന്നു. അശരണരോട് കനിവാകാം എന്ന ആശയം മുന്‍നിര്‍ത്തി നടത്തുന്ന ആഘോഷത്തിന്റെ ഭാഗമായി അര്‍ഹരായവര്‍ക്ക് ഓണകിറ്റ് വിതരണവും നടത്തും.
വോളണ്ടിയേഴ്‌സിന്റെ നേതൃത്വത്തില്‍ ശേഖരിക്കുന്ന പലവ്യജ്ഞനങ്ങള്‍, അരി, പഞ്ചസാര, പച്ചക്കറി മുതലായവയാണ് ഓണകിറ്റില്‍ ഉള്‍പ്പെടുത്തുന്നത്. എന്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ കിടപ്പു രോഗികളുള്ള വീടുകള്‍, ദത്തു സ്‌കൂളില്‍ പഠിക്കുന്ന അന്യസ്ഥാന തൊഴിലാളികള്‍, കോളേജിനു സമീപപ്രദേശത്തെ അര്‍ഹരായ മറ്റുള്ളവര്‍ എന്നിവര്‍ക്കാണ് കിറ്റുകള്‍ നല്‍കുക
0 Comments