ദേശിയ അന്ധത കാഴ്ച്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി
ദേശീയ നേത്രദാന പക്ഷചരണം 2023 ആഗസ്ത് 25 മുതൽ സെപ്ററംബർ 8 വരെ വിവിധ പരിപാടികളോടെ ആചരിച്ചു വരുന്നു. ഇതോടനുബന്ധിച്ച് പൊതു ജനങ്ങൾക്കായി നേത്ര ദാനം മഹാ ദാനം എന്ന വിഷയത്തെ ആസ്പദമാക്കി മൊബൈൽ വീഡിയോഗ്രഫി മത്സരം നടത്തുന്നു.
45 സെക്കൻ്റ് മുതൽ 1 മിനിട്ട് വരെ ദൈർഘ്യമുള്ള വീഡിയൊ യോകളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. ഏറ്റവും മികച്ച വീഡിയോക്ക് 3000/ രൂപ സമ്മാനമായി നൽകുന്നു എൻട്രികൾ 22.08.2023 ന് വൈകുന്നേരം 5 മണിക്ക് മുൻപായി npcbgh@gmail.com എന്ന e mail വിലാസത്തിൽ അയക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ഫോൺ നമ്പർ 9447817584
0 Comments