മാതാപിതാക്കളെ നഷ്ടപ്പെട്ട പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പ് പദ്ധതി
സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടതും സർക്കാർ/സർക്കാർ എയ്‌ഡഡ് കോളേജുകളിൽ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്ക് പഠിക്കുന്നതും, മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥിനികൾ കോഴ്‌സ് ആരംഭിച്ച് രണ്ടു മാസത്തിനകം www.egrantz.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മുൻവർഷം അപേക്ഷിച്ച് ആനുകൂല്യം ലഭിച്ചവർ ഇ-ഗ്രാന്റ്സ് മുഖേന അപേക്ഷ റിന്യൂ ചെയ്യണം. വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ - എറണാകുളം മേഖലാ ആഫീസ് - 0484 - 2983130
0 Comments