തൃക്കാക്കര കെ.എം.എം. കോളേജ് എന്‍.എസ്.എസ്., എന്‍.സി.സി. യൂണിറ്റുകളുടെ നേതൃത്വത്തില്‍ സ്വാതന്ത്യദിനാഘോഷം നടത്തി
കൊച്ചി: തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ എന്‍.എസ്.എസ്., എന്‍.സി.സി. യൂണിറ്റുകളുടെ നേതൃത്വത്തില്‍ സ്വാതന്ത്യദിനാഘോഷം നടത്തി. രാവിലെ 8.30 ന് പ്രിന്‍സിപ്പല്‍ പ്രൊ. വി. യു. നൂറുദ്ദിന്‍ കോളേജില്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് എന്‍.സി.സി. കേഡറ്റുകളുടെ നേതൃത്വത്തില്‍ പരേഡും ദേശിയഗാനാലാപനവും നടത്തി. എന്‍.എസ്.എസ്. വോളന്റീയേഴ്‌സ് വിവിധ ദേശഭക്തി ഗാനങ്ങള്‍ കോര്‍ത്തിണക്കി ഡാന്‍സ് കളിച്ചു.
പ്രിന്‍സിപ്പല്‍ പ്രൊ. വി. യു. നൂറുദ്ദിന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. അനീബ് കെ ജോസ് (സി.റ്റി.ഒ), മാനേജ്‌മെന്റ് പ്രതിനിധികള്‍, എന്‍.സി.സി. ഇന്‍സ്ട്രക്റ്റര്‍ ബിനുലാല്‍, പ്രോഗ്രാം ഓഫീസര്‍മാരായ ബിജിത് എം ഭാസ്‌കര്‍, അശ്വതി എസ്, വോളന്റീയര്‍ സെക്രട്ടറിമാരായ മിന്നത്ത് ഇ.എസ്., നമിത എസ്, റിഥിന്‍ രാജേഷ്, സൈനുദ്ദിന്‍ കെ.എസ്., മറ്റു എന്‍.എസ്.എസ്. വോളന്റീയേഴ്‌സ്, എന്‍.സി.സി. കേഡറ്റുകള്‍, അദ്ധ്യാപക-അനദ്ധ്യാപക പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.
0 Comments