Ad Code

Latest Updates

6/recent/ticker-posts

വിദ്യാ വൊളന്റിയർമാരെ ആവശ്യമുണ്ട്

 ജില്ലാ ഭരണകൂടം അതിഥി വിദ്യാർത്ഥികൾക്കായി  ജില്ലയിൽ  നടത്തി വരുന്ന റോഷ്നി പദ്ധതിയിൽ ഉൾപ്പെട്ടതും കൊച്ചി കോർപറേഷൻ, തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശ്ശേരി  മുൻസിപാലിറ്റികൾ, വെങ്ങോല, കടുങ്ങല്ലൂർ, വാഴക്കുളം, കിഴക്കമ്പലം, നെല്ലിക്കുഴി പഞ്ചായത്തുകൾ എന്നീ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്നതുമായ സർക്കാർ, സർക്കാർ എയ്ഡഡ് പ്രൈമറി
സ്‌കൂളുകളിൽ  ഈ അധ്യയന വർഷം  ബഹു ഭാഷാ വൈദഗ്ധ്യം ഉള്ള 18 വിദ്യാ വൊളന്റിയർമാരെ  ആവശ്യമുണ്ട്.

പ്ലസ് ടു വിജയിച്ചവരും മലയാള ഭാഷയിലും ഹിന്ദി, ആസാമിസ്, ബംഗാളി, ഒറിയ, തമിഴ്, കന്നഡ മുതലായ ഇന്ത്യൻ ഭാഷകളിലോ അതിൽ ഏതെങ്കിലുമൊരു ഭാഷയിലോ   പ്രാവീണ്യവുമാണ് യോഗ്യത. പ്രൈമറി അധ്യാപക യോഗ്യതയോ അധ്യാപന പരിചയമോ അധിക യോഗ്യതയായി കണക്കാക്കും.  പ്രതിമാസം പതിനൊന്നായിരത്തി ഇരുനൂറ്റി അൻപത് രൂപ മാത്രമായിരിക്കും ഓണറേറിയമായി ലഭിക്കുക.

ഇത്  ഒരു സർക്കാർ നിയമനം അല്ല. താൽപര്യമുള്ളവർ  ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ roshniernakulam@gmail.com എന്ന അഡ്രസ്സിൽ 31.07 2023  വൈകിട്ട് 5 ന് മുൻപായി മെയിൽ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9447213916 / 8281634576 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

 


 

Post a Comment

0 Comments

Comments