Browse Our Creative Collections

NSS MINI STORE SALE IS LIVE

Browse Our Volunteer-Made Collections & Thrift Treasures

Latest Updates

6/recent/ticker-posts

എന്‍.എസ്.എസ്. ദുരിതാശ്വാസ ക്യാമ്പ്: 1.5 ലക്ഷം രൂപയുടെ സാധനങ്ങള്‍ കൈമാറി



യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ്. സെല്ലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃക്കാക്കര കെ.എം.എം. കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ വിവിധ യൂണിറ്റുകളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച കളക്ഷന്‍ സെന്ററിലൂടെ സ്വരൂപിച്ച സാധനങ്ങള്‍ കൈമാറി. വസ്ത്രങ്ങള്‍, അരി, പലചരക്കു സാധനങ്ങള്‍, ക്ലീനിംഗ്, സാനിട്ടറി ഐറ്റംസ് എന്നിവയുള്‍പ്പടെ 1.5 ലക്ഷം രൂപയുടെ അവശ്യവസ്തുക്കളാണ് യൂണിവേഴ്‌സിറ്റി സെല്ലിന്റെ കളക്ഷന്‍ സെന്ററില്‍ എത്തിച്ചത്. മഹാത്മാഗാന്ധി എന്‍.എസ്.എസ്. സെല്‍ സെക്ഷന്‍ ഓഫീസര്‍ ഷാനവാസ്, ജീവനക്കാരായ ബേസില്‍ മാത്യ, നിതിന്‍ രാജേന്ദ്രന്‍ എന്നിവരും മറ്റു പ്രതിനിധികളും ചേര്‍ന്നു സാധനങ്ങള്‍ ഏറ്റുവാങ്ങി.

സെന്റ് പോള്‍സ് കോളേജ് കളമശേരി, ഇലാഹിയ ലോ കോളേജ് മൂവാറ്റുപുഴ, യു.സി. കോളേജ് ആലുവ, സ്റ്റാസ് ഇടപ്പള്ളി, എസ്.എന്‍.എം. ട്രെയിനിംഗ് കോളേജ് മൂത്തകുന്നം, സെന്റ് തെരേസാസ് കോളേജ് എറണാകുളം, സെന്റ് സേവ്യേഴ്‌സ് കോളേജ് ആലുവ, സിയന്ന കോളേജ് ഫോര്‍ പ്രൊഫഷണല്‍ സ്റ്റഡീസ് ഇടക്കൊച്ചി, എ.ഇ.എസ്. കോളേജ് കൊച്ചി, തുടങ്ങിയ യൂണിറ്റുകളാണ് കളക്ഷന്‍ ഡ്രൈവില്‍ പങ്കാളികളായത്. 


 പങ്കെടുത്ത വിവിധ യൂണിറ്റുകള്‍, പര്‍ച്ചേസ് ചെയ്ത് സാധനങ്ങളുടെ വിലവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു


Post a Comment

0 Comments

Comments

Product Gallery