Browse Our Creative Collections

NSS MINI STORE SALE IS LIVE

Browse Our Volunteer-Made Collections & Thrift Treasures

Latest Updates

6/recent/ticker-posts

അരികിലുണ്ട് എന്‍.എസ്.എസ്.: ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി


അരികിലുണ്ട് എന്‍.എസ്.എസ്.  - കാലവര്‍ഷക്കെടുതിയില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് സഹായമേകാന്‍ തൃക്കാക്കര കെ.എം.എം. കോളേജ് എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി

ശക്തമായ മഴയും കാലാവസ്ഥ വ്യതിയാനവും മൂലം നിരവധി കുടുംബങ്ങള്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. നാമിപ്പോള്‍ നമ്മുടെ വീടുകളില്‍ സുരക്ഷിതരായി കഴിയുമ്പോള്‍, പലര്‍ക്കും സ്വന്തം വീട് പോലും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയേണ്ടി വരുന്നത്. അവര്‍ക്ക് ഈ പ്രയാസഘട്ടം അതിജീവിക്കാന്‍ നമ്മുടെ ചെറിയൊരു സഹായം പോലും വലിയ ആശ്വാസമായേക്കാം.

ഹെല്‍പ്പ് ഡെസ്‌കിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നമ്മുടെ കോളേജിലെ NSS യൂണിറ്റിന്റെ നേതൃത്വത്തില്‍ ധനസമാഹരണവും കളക്ഷനും സംഘടിപ്പിക്കുന്നു. എല്ലാവരും തങ്ങളുടെ കഴിവിനനുസരിച്ച് ഈ സത്കര്‍മ്മത്തില്‍ പങ്കാളികളാകണമെന്ന് സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

  • കളക്ഷന്‍ സെന്റര്‍. എന്‍.എസ്.എസ്. റൂം, കെ.എം.എം. കോളേജ്‌, തൃക്കാക്കര 
  • തിയതി: ആഗസ്റ്റ് 3-4, 2026

കളക്ട് ചെയ്യുന്ന ഐറ്റംസ്-തുക എന്നിവ മഹാത്മാഗാന്ധി എന്‍.എസ്.എസ്. സെല്ലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിരുന്ന കളക്ഷന്‍ സെന്ററില്‍ കൈമാറും. തുടര്‍ന്ന് യൂണിവേഴ്‌സിറ്റി സെല്ലിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി മേഖലകളിലെ ദുരിതബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യും.  

MGU NSS യൂണിറ്റ് 251 & 252, KMM College of Arts and Science Thrikkakkara

Programme Officer: Bijith M Bhaskar - +91 94477 61496

Volunteer Secretaries

Muhammad Anzal N +91 79092 01980

Anliya Binu - 9072056385

Ashique majeed +91 77367 34851

Ameera +91 85902 44654

Post a Comment

0 Comments

Comments

Product Gallery