കേന്ദ്ര സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ, ഭിന്നശേഷിക്കാരായ പ്രത്യേകിച്ച് കാഴ്ച പരിമിതിയുള്ള കുട്ടികളെ പഠിപ്പിക്കാനുള്ള കേരളത്തിലെ ഏക അംഗീകൃത അധ്യാപക പരിശീലനത്തിലേക്ക് 2023-24 വർഷത്തിലേക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ അഞ്ചു വരെ മാത്രം.
നിർദിഷ്ടമാതൃകയിലുള്ള അപേക്ഷാഫോം, പരിശീലന കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നതാണ്. പ്ലസ് ടു മാർക്കിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും പൂർണമായും പ്രേവേശനം. കേരളത്തിനകത്തും പുറത്തും ഭിന്നശേഷിക്കാരായിട്ടുള്ള കുട്ടികളുടെ അധ്യാപകരാകാൻ വേണ്ട ഈ കോഴ്സിന്‍റെ പ്രവേശനത്തിന് അടിസ്ഥാന യോഗ്യത 50 ശതമാനം മാർക്കോട് കൂടിയ പ്ലസ് ടു വിജയമാണ്. താല്പര്യമുള്ളവർ അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും വിവരങ്ങൾക്കും താഴെക്കാണുന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക.
വിലാസം: കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈൻഡ് അധ്യാപക പരിശീലന കേന്ദ്രം, കരിമ്പുഴ പോസ്റ്റ്, ശ്രീകൃഷ്ണപുരം, പാലക്കാട്- 679 513, ഫോൺ: 0466 2366165, 9947727131.
0 Comments