Ad Code

Latest Updates

6/recent/ticker-posts

കനിവോണം; പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, അഡോപ്റ്റഡ് സ്‌കൂള്‍ എന്നിവടങ്ങളിലായി കിറ്റ് വിതരണം നടത്തി

 


തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റുകളുടെ (യൂണിറ്റ് നമ്പര്‍ 251 252) നേത്യത്വത്തില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, അഡോപ്റ്റഡ് സ്‌കൂള്‍ എന്നിവടങ്ങില്‍ കിറ്റ് വിതരണം നടത്തി. 25 ന് രാവിലെ കോളേജില്‍ നടന്ന ചടങ്ങില്‍ ശ്രീ എ. എം. അബൂബക്കര്‍ (ഡയറക്ടര്‍ ആന്റ് മാനേജര്‍, കെ.എം.എം. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്) തൃക്കാക്കര മുനിസിപ്പാലിറ്റി പാലിയേറ്റീവ് കെയര്‍ നഴ്‌സ് രജനി, ആശാ വര്‍ക്കര്‍ നിഷ ബീവി എന്നിവര്‍ക്കു, കനിവോണത്തിലൂടെ സമഹാകരിച്ച കിറ്റുകള്‍ കൈമാറി ഓണകിറ്റുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രൊ. വി. യു. നൂറുദ്ദിന്‍ യൂണിറ്റിലെ എന്‍.എസ്.എസ്. വോളന്റീയേഴ്‌സിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.

അരി, പഞ്ചസാര, തേങ്ങ, ചായപ്പാടി, മല്ലിപ്പൊടി, മുളക് പൊടി, പായസ കൂട്ട്, പരിപ്പ്/ചെറുപയര്‍/കടല/ഗ്രീന്‍ പീസ്/വന്‍പയര്‍, സവാള, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നീ സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

 കോളേജിലെ എന്‍.എസ്.എസ്. വോളന്റീയേഴ്‌സ്, മറ്റു കുട്ടികള്‍, അദ്ധ്യാപക-അനദ്ധ്യാപകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് കനിവോണത്തിനുള്ള കിറ്റുകള്‍ തയ്യാറാക്കുന്നതിനായി സാധനങ്ങള്‍ സ്വരൂപിച്ചത്. പാലിയേറ്റീവ് സെല്ലിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തുന്ന വീടുകളില്‍ പാലിയേറ്റീവ് കെയര്‍ നഴ്‌സ് രജനി, ആശാ വര്‍ക്കര്‍ നിഷ ബീവി എന്നിവരുടെ സാന്നിധ്യത്തില്‍ എന്‍.എസ്.എസ്. വോളന്റീയേഴ്‌സ് നേരിട്ടു സന്ദര്‍ശനം നടത്തിയാണ് കിറ്റുകള്‍ നല്‍കിയത്. തുര്‍ന്ന് അഡോപ്റ്റ്ഡ് സ്‌കൂളായ സെന്റ് ജോസഫ് എല്‍.പി.സ്‌കൂളില്‍ വിതരണം ചെയ്യാനുള്ള കിറ്റുകള്‍ ഹെഡ്മിസ്ട്രസ് സോളി ചെറിയാന് കൈമാറി.



Post a Comment

0 Comments

Comments