തൃക്കാക്കര നഗരസഭയില്‍ ഇന്ത്യന്‍ സ്വച്ച് ലീഗിന്റെയും നവകേരള മാലിന്യ മുക്ത നവ കേരള പ്രചരണത്തിന്റെയും ഭാഗമായി തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, എന്‍.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഓസോണ്‍ ദിനാചരണവും മൈമും നടത്തി. പരിസര ശുചീകരണത്തിന്റെ ആവശ്യകത എന്ന വിഷയത്തെ ആസ്പദമാക്കിയാണ് വോളന്റിയേഴ്‌സ് മൈം അവതരിപ്പിച്ചത്. രാവിലെ പത്തുമുപ്പതോടെ കാക്കനാട് ഓപ്പണ്‍ സ്റ്റേജില്‍ അവതരിപ്പിച്ച മൈം കാണാന്‍ നിരവധിയാളുകളാണ് ഒത്തു കൂടിയത്.
തൃക്കാക്കര നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ഉണ്ണി കാക്കനാടിന്റെ അധ്യക്ഷതയില്‍, ചെയര്‍പേഴ്‌സണ്‍ ശ്രീമതി രാധാമണി പിള്ള പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നഗര സഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശ്രി സഹദേവന്‍ , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രി സിജു ,ആരോഗ്യം വിഭാഗം ഉദ്യോഗസ്ഥര്‍, ഹരിതകര്‍മസേന, ശുചീകരണ തൊഴിലാളികള്‍, എന്‍.എസ്.എസ് യൂണിറ്റ് നമ്പര്‍ 251&252 യൂണിറ്റുകളിലെ വോളന്റിയേഴ്‌സ് തുടങ്ങിയവര്‍ കാക്കനാട് ജംഗ്ഷന് സമീപം റോഡരികില്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തു. മഴയെത്തുടര്‍ന്ന് ശുചീകരണ യജ്ഞം തുടര്‍ന്നുള്ള ദിവസങ്ങളിലും തുടരും.
പ്രോഗ്രാം ഓഫീസര്‍മാരായ ബിജിത് എം ഭാസ്‌കര്‍, അശ്വതി എസ്, വോളണ്ടിയര്‍ സെക്രട്ടറിമാരായ നമിത എസ്, സൈനുദ്ദീന്‍ കെ എസ് എന്നിവര്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
തൃക്കാക്കര കെ എം എം കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഓസോണ്‍ ദിനത്തില്‍ കാക്കനാട് ഓപ്പണ്‍ സ്റ്റേജില്‍ അവതരിപ്പിച്ച മൈം
0 Comments