Browse Our Creative Collections

NSS MINI STORE SALE IS LIVE

Browse Our Volunteer-Made Collections & Thrift Treasures

Latest Updates

6/recent/ticker-posts

ഫോട്ടോഗ്രാഫി മത്സരം

 തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 7000 രൂപയും പ്രശസ്തി പത്രവും മികച്ച രണ്ടാമത്തെ ചിത്രത്തിന് 5000 രൂപയും പ്രശസ്തിപത്രവും മൂന്നാമത്തെ ചിത്രത്തിന് 3000 രൂപയും പ്രശസ്തിപത്രവും ലഭിക്കും കൂടാതെ മികച്ച ഏഴ് ഫോട്ടോകള്‍ക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപ വീതവും നല്‍കും

സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ കെ എസ് ഐ ഡി സി ‘വ്യവസായ കേരളം’ വിഷയത്തില്‍ സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എന്‍ട്രികള്‍ അയക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ അഞ്ച് വരെ നീട്ടി. വ്യവസായ വകുപ്പിന്റെ നേട്ടങ്ങള്‍, നടപ്പിലാക്കിയ മാതൃകാ പദ്ധതികള്‍, വിജയകരമായി മുന്നേറുന്ന സംരംഭങ്ങള്‍ തുടങ്ങി കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് കൂടുതല്‍ പ്രചോദനമേകുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്. പ്രായപരിധിയില്ല. മത്സരാര്‍ഥി സ്വന്തമായി മൊബൈല്‍ ഫോണിലോ ഡി എസ് എല്‍ ആര്‍ ക്യാമറയിലോ പകര്‍ത്തിയ ചിത്രങ്ങള്‍ അടിക്കുറിപ്പോടെ അയയ്ക്കണം.  

ഒരാള്‍ക്ക് ഒരു ഫോട്ടോ അയക്കാം. വാട്ടര്‍ മാര്‍ക്കുള്ള ഫോട്ടോ പരിഗണിക്കില്ല .കളറിലോ ബ്ലാക്ക് ആന്‍ഡ് വൈറ്റിലോ ഫോട്ടോകള്‍ അയക്കാം. വിദഗ്ധ ജൂറി തിരഞ്ഞെടുത്ത മികച്ച 10 ഫോട്ടോകള്‍ കെ എസ് ഐ ഡി സി യുടെ ഫേസ്ബുക്ക് / ഇന്‍സ്റ്റാഗ്രാം പേജില്‍ പബ്ലിഷ് ചെയ്യും. അതില്‍ കൂടുതല്‍ ലൈക്ക് അന്‍ഡ് ഷെയര്‍ ലഭിക്കുന്ന മൂന്ന് ഫോട്ടോകളാണ് വിജയിയായി പരിഗണിക്കുക. കെ എസ് ഐ ഡി സി യുടെ ഫേസ്ബുക്ക് ഇന്‍സ്റ്റാഗ്രാം പേജുകള്‍ ഫോളോ ചെയ്യുന്നവരെയാണ് മത്സരത്തിന് പരിഗണിക്കുന്നത്. 

തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 7000 രൂപയും പ്രശസ്തി പത്രവും മികച്ച രണ്ടാമത്തെ ചിത്രത്തിന് 5000 രൂപയും പ്രശസ്തിപത്രവും മൂന്നാമത്തെ ചിത്രത്തിന് 3000 രൂപയും പ്രശസ്തിപത്രവും ലഭിക്കും കൂടാതെ മികച്ച ഏഴ് ഫോട്ടോകള്‍ക്ക് പ്രോത്സാഹന സമ്മാനമായി 1000 രൂപ വീതവും നല്‍കും ഫോട്ടോയോടൊപ്പം മത്സരാര്‍ഥിയുടെ പേര് സ്ഥലം ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി contest@ksidcmail.org യില്‍ അയക്കണം . വിവരങ്ങള്‍ക്ക് കെ എസ് ഐ ഡി സി ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം പേജ് സന്ദര്‍ശിക്കുക. ഫോണ്‍ 0471 2318922.


 

Post a Comment

0 Comments

Comments

Product Gallery