Ad Code

Latest Updates

6/recent/ticker-posts

ദൃശ്യകലാകാരി കൂട്ടായ്മ: ഫെല്ലോഷിപ്പ് അപേക്ഷകൾ ക്ഷണിക്കുന്നു

 ദൃശ്യകലാകാരി കൂട്ടായ്മ (Women Visual Artists Collective) കലാവിദ്യാർത്ഥികൾക്കായി ആദ്യമായി ഏർപ്പെടുത്തുന്ന ഫെല്ലോഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.  കലാചരിത്രാദ്ധ്യാപകനും  എഴുത്തുകാരനുമായിരുന്ന  ശ്രീ.വിജയകുമാർ മേനോൻ സ്മരണാർത്ഥമാണ് ദൃശ്യകലാകാരി കൂട്ടായ്മയുടെ ഫെല്ലോഷിപ്പ് നൽകപ്പെടുക. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാന്തപ്രിയ ആർട്ട് വിൻഡോ ഓർഗനൈസേഷനും വിജയകുമാർ മേനോൻ ട്രസ്റ്റുമായി  സഹകരിച്ചുകൊണ്ട് 2023 നവംബർ 1 ന്  തൃശൂരിൽ സംഘടിപ്പിക്കുന്ന 'വിജയകുമാർ മേനോൻ അനുസ്മരണദിന' ചടങ്ങിൽ വച്ച് അവാർഡുദാനം  നടക്കുന്നതാണ്.  2023 മുതൽ ശ്രീ. വിജയകുമാർ മേനോൻ്റെ പേരിൽ നൽകിത്തുടങ്ങുന്ന  ഫെല്ലോഷിപ്പിലേക്കായി ഈ വർഷം കലാചരിത്രപരമായ ഊന്നലുള്ള അന്വേഷണങ്ങളും ആവിഷ്ക്കാരങ്ങളും  നടത്തുന്ന കോളേജു വിദ്യാർത്ഥികളുടെ  ലേഖനരൂപത്തിലുള്ള സൃഷ്ടികൾ ആയിരിക്കും തിരഞ്ഞെടുക്കുന്നത്. കലാചരിത്രം, പെയിൻ്റിങ്ങ്, ശില്പകല, എന്നിവ മാത്രമല്ല, വിഷ്വൽ ആർട്സ് എന്ന വ്യവഹാര പരിധിയിൽ ഊന്നിക്കൊണ്ട് നടത്തുന്ന സംസ്ക്കാരപഠനം, സിനിമാപഠനം തുടങ്ങിയ ഏതൊരു ഇൻ്റർ ഡിസിപ്ളിനറി പഠന മേഖലയിലുള്ളവർക്കും ഈ അവാർഡിനായി ലേഖനങ്ങൾ സമർപ്പിക്കാവുന്നതാണ്.  

ഇത്തവണ കേരളത്തിലെ കലാവിദ്യാഭ്യാസസ്ഥാപനങ്ങളിൽ BFA, MFA, PhD തുടങ്ങിയ ഔദ്യോഗിക പഠനങ്ങളിലേർപ്പെടുന്നവർക്കും, കേരളത്തിലെ യൂണിവേഴ്സിറ്റികളിലോ അഫിലിയേറ്റഡ് കോളെജുകളിലോ ദൃശ്യകലകളിൽ ഇൻ്റർ ഡിസിപ്ളിനറി ഗവേഷണം നടത്തുന്നവർക്കുമാണ്   അവസരമുള്ളത്. സമർപ്പിക്കുന്ന ലേഖനം ഇംഗ്ളീഷിലോ മലയാളത്തിലോ ആകാം.  

തിരഞ്ഞെടുക്കപ്പെടുന്ന ഒരു കലാവിദ്യാർത്ഥിക്ക് 10,000 രൂപ ഫെല്ലോഷിപ്പും  സർട്ടിഫിക്കറ്റുമാണ് നൽകുന്നത്.  2023 ഒക്ടോബർ 15 മുതൽ  22 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. email   womenartistcollectivekerala@gmail.com


 

Post a Comment

0 Comments

Comments