തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ്. (യൂണിറ്റ് നമ്പര്‍ 251-252) എന്‍.സി.സി. യൂണിറ്റുകളുടെ നേതൃത്വത്തില്‍ സഹപാഠിക്ക് ഒരു സ്‌നേഹവീട് പദ്ധതിക്ക് പണം കണ്ടെത്താനായി മെഗാ ബിരിയാണി ചലഞ്ച് നടത്തുന്നു. ഒക്‌ടോബര്‍ 30 ആണ് ബിരിയാണി വിതരണം ചെയ്യുന്നത്. ബിരിയാണി ഉണ്ടാക്കുന്നതിനാവശ്യമായ അരി ഇതിനകം തന്നെ പലരായി സ്‌പോണസര്‍ ചെയ്തു കഴിഞ്ഞു. 100 രൂപയ്ക്കാണ് ഒരു പാക്കറ്റ് ചിക്കന്‍ ബിരിയാണി വിതരണം ചെയ്യുന്നത്. ഈ മാസം 25 വരെ ബിരിയാണിയുടെ ഓര്‍ഡര്‍ സ്വീകരിക്കും. ഏകദേശം 2500 ബിരിയാണി വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് യൂണിറ്റിന്റെ പ്രതീക്ഷ. എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സഹപാഠിക്ക് ഒരു സ്‌നേഹവീട് പദ്ധതിയില്‍ ഇരുപതിലധികം അപേക്ഷകളാണ് പ്രാരംഭഘട്ടത്തില്‍ ലഭിച്ചത്. ഇതില്‍നിന്നു തെരഞ്ഞെടുത്ത അഞ്ചു പേര്‍ക്കാണ് വീട് നിര്‍മ്മാണത്തിനുള്ള സഹായങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
മെഗാബിരിയാണി ചലഞ്ചിന്റെ ഭാഗമായി പ്രിന്‍സിപ്പല്‍ പ്രൊഫ. വി.യു. നൂറുദ്ദിന്റെ നേതൃത്വത്തില്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. അനീബ് കെ ജോസ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ ബിജിത് എം ഭാസ്‌കര്‍, അശ്വതി എസ് എന്നിവരും സ്റ്റുഡന്റ്‌സ് കോര്‍ഡിനേറ്റര്‍മാരായി ഫഹദ് ഷെരീഫ്, വിഷ്ണു സുനില്‍ കുമാര്‍, നമിത എസ്, അഞ്ജന കൃഷ്ണ, അമല്‍ കസൂരി, ഖലീല്‍ റഹ്‌മാന്‍, മുഹമ്മദ് അഷ്‌കര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയിട്ടുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
ബിരിയാണി ഓര്‍ഡര്‍ ചെയ്യാനായി 9447761496, 9496364599 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
0 Comments