Ad Code

Latest Updates

6/recent/ticker-posts

തൃക്കാക്കര കെ.എം.എം. കോളേജില്‍ എന്‍.എസ്.എസ്. ഫസ്റ്റ് ഇയര്‍ ഓറിയേന്റഷന് ആവേശത്തുടക്കം

 

തൃക്കാക്കര കെ.എം.എം. കോളേജ് എന്‍.എസ്.എസ്. യൂണിറ്റ് നമ്പര്‍ 251, 252 യൂണിറ്റുകളിലെ ഫസ്റ്റ് ഇയര്‍ വോളണ്ടിയേഴ്‌സിന്റെ ഓറിയന്റേഷന് ആവേശത്തുടക്കം. കോളേജ് സെമിനാര്‍ ഹാളില്‍നടന്ന പ്രിന്‍സിപ്പല്‍ പ്രൊ. വി.യു. നൂറുദ്ദിന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല എന്‍.എസ്.എസ്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്‍ ഓറിയന്റേഷന്‍ ക്ലാസുകളുടെ ഉദ്ഘാടനം നടത്തി. ചുരുങ്ങിയ കാലയളവില്‍ യൂണിന്റെ നേത്യത്വത്തില്‍ വിജയകരമായി നടപ്പാക്കിയ വിവിധ പദ്ധതികളെ അദ്ദേഹം അഭിനന്ദിച്ചു. നാഷണല്‍ ലെവല്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ പ്രാതിനിധ്യം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ഇനിയും തുടരുമെന്നും അതിലൂടെ കൂടുതല്‍ വോളന്റിയര്‍മാര്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പറഞ്ഞു. യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഇത്തരം ക്യാമ്പുകളില്‍ പങ്കെടുക്കുന്നതിന് അവശ്യമായ പാര്‍ട്ടിസിപ്പേഷന്‍ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. മഹാത്മാഗാന്ധി സര്‍വ്വകലാശാല എന്‍.എസ്.എസ്. സെല്ലിന്റെ നേട്ടങ്ങളുടെ ഗണത്തില്‍ കൂട്ടിച്ചേര്‍ക്കാന്‍ കെ.എം.എം. കോളേജിലെ യൂണിറ്റിലെ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. യൂണിറ്റിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വകലാശാലയില്‍നിന്നു ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കും മാര്‍ഗരേഖകള്‍ക്കും പ്രിന്‍സിപ്പല്‍ പ്രൊഫ. വി.യു. നൂറുദ്ദിന്‍ നന്ദി അറിയിച്ചു. 
 
    യൂണിറ്റില്‍നിന്നും പ്രി.ആര്‍ഡി. ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ടാം വര്‍ഷ വോളന്റിയര്‍ ആല്‍ഫിയ സി.എസ്സിനെ പ്രിന്‍സിപ്പല്‍ അഭിനന്ദിച്ചു. കോളേജിന്റെ പേരില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല എന്‍.എസ്.എസ്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ക്കു നല്‍കിയ ആശംസാഫലകം പ്രിന്‍സിപ്പല്‍ അദ്ദേഹത്തിന് കൈമാറി. യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇതുവരെ നടപ്പാക്കിയ പദ്ധതികളെകുറിച്ചും വരുന്ന കാലയളവില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും പ്രോഗ്രാം ഓഫീസര്‍മാരായ ബിജിത് എം. ഭാസ്‌കര്‍, അശ്വതി എസ് എന്നിവര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. വോളന്റിയര്‍ സെക്രട്ടറിമാരായ മിന്നത്ത് ഇ.എസ്., റിഥിന്‍ രാജേഷ്, സൈനുദ്ദിന്‍ കെ.എസ്., എന്നിവര്‍ ആശംസയും നമിത എസ്. നന്ദിയും പറഞ്ഞു. 



ആദ്യദിനം ആഘോഷമാക്കി വോളന്റിയേഴ്‌സ്


ഒാറിയന്റേഷന്റെ ആദ്യദിനമായിരുന്ന ഒക്‌ടോബര്‍ 20 ന് രാവിലത്തെ സെഷന്‍ കൈകാര്യം ചെയ്ത എന്‍.എസ്.എസ്. എറണാകുളം ജില്ലാ കോര്‍ഡിനേറ്റര്‍ ജോബിന്‍ ജോര്‍ജിന്റെ ക്ലാസ് (അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കെമേഴ്‌സ്, ബി.പി.സി. കോളേജ്) വോളന്റിയേഴ്‌സ് ആഘോഷമാക്കി. എന്‍.എസ്.എസിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ചും വോളന്റിയേഴ്‌സിന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും അറിവ് പകരുന്നതായിരുന്നു  ജില്ലാ കോര്‍ഡിനേറ്ററുടെ ക്ലാസ്. തുടര്‍ന്ന് കുട്ടികളെ വിവിധ ടീമുകളാക്കി തിരിച്ച് ചില ഗൈയിമുകളും അദ്ദേഹം നടത്തി. ജോബിന്‍ ജോര്‍ജിന്റെ അവതരണ രീതിയും എന്‍.എസ്.എസ്. പ്രവര്‍ത്തനങ്ങളെ വ്യക്തമാക്കിയുള്ള പ്രസന്റേഷനും വോളന്റിയേഴ്‌സിന് നവ്യാനുഭവമായിരുന്നു എന്ന് ഫസ്റ്റ് ഇയര്‍ വോളന്റിയറായ അമല്‍ കസൂരി ഫീഡ്ബാക്ക് സെഷനില്‍ അഭിപ്രായപ്പെട്ടു. വേളന്റിയേഴ്‌സിനെ മോട്ടിവേറ്റ് ചെയ്യുന്ന തരത്തിലുള്ള നിരവധി പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം വാചാലനായി. ക്ലാസിനു ശേഷം വോളന്റിയേഴ്‌സിനൊപ്പം നിരവധി ചിത്രങ്ങളും എടുത്തതിനു ശേഷമാണ് അദ്ദേഹത്തിന്റെ ക്ലാസ് അവസാനിപ്പിച്ചത്.

എന്‍.എസ്.എസ്. പദ്ധതികളുടെ പരിചയപ്പെടുത്തലുകളുമായി രണ്ടാം ദിവസം


സെന്റ് പോള്‍സ് കോളേജ് കളമശേരി എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസറായ ബിച്ചു എസ് നായരാണ് രണ്ടാം ദിനത്തിലെ ഓറിയന്റേഷന്‍ ക്ലാസിനു ചുക്കാന്‍ പിടിച്ചത്. വിവിധ കോളേജുകളില്‍ എന്‍.എസ്.എസിന്റെ ചുമതല വഹിക്കവെ തന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ എന്‍.എസ്.എസ്. പ്രവര്‍ത്തനങ്ങളെ കുറിച്ചു അദ്ദേഹം വിശദീകരിച്ചു. ഒന്നാം വര്‍ഷ കുട്ടികളെ വിവിധ ടീമുകളായി തിരിച്ച് പ്രധാനപ്പെട്ട ദിനങ്ങളില്‍ നടത്താന്‍ കഴിയുന്ന പദ്ധതികളെ കുറിച്ചുള്ള ചര്‍ച്ചകളില്‍ കുട്ടികളില്‍ ആവേശത്തോടെയാണ് പങ്കെടുത്തത്. എന്‍.എസ്.എസ്. യുണിറ്റിന്റെ നേത്യത്വത്തില്‍ ഏറ്റെടുത്തു നടത്താവുന്ന പൊതുവായ ഒട്ടനവധി പദ്ധതികളെകുറിച്ചും അദ്ദേഹം സംസാരിച്ചു. നന്ദി പ്രസംഗത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളും വിവിധ പദ്ധതികളെ സംബന്ധിച്ച് പങ്കുവെച്ച പൊതു വിവരങ്ങളും തങ്ങള്‍ക്കു ഒരുപാട് ഉപകാരപ്രദമായിരുന്നു എന്നു കുട്ടികള്‍ അഭിപ്രായപ്പെട്ടു.

Post a Comment

0 Comments

Comments