തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ്, എന്‍.എസ്.എസ്. (യൂണിറ്റ് നമ്പര്‍ 251 252) യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റ ഉദ്ഘാടനം നടത്തി. മഹാത്മാഗാന്ധി എന്‍എസ്എസ് സെല്ലിന്റെ നിര്‍ദ്ദേശപ്രകാരം നടപ്പാക്കുന്ന പദ്ധതി കേളേജിലെ എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ ആര്‍ദ്രം എന്ന പേരിലാണ് അവതരിപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി കോളേജിനു സമീപമുള്ള വീടുകളില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്കു വേണ്ട സാധ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തും.
പാലിയേറ്റീവ് കെയര്‍ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ പ്രൊ. വി.യു. നൂറുദ്ദിന്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തന രീതി, ആവശ്യകത എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഡോ. അതുല്‍ ജോസഫ് മാനുവല്‍ (മെഡിക്കല്‍ ഓഫീസര്‍, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍-ജനറല്‍ ഹോസ്പിറ്റല്‍, എറണാകുളം) ക്ലാസ് നയിച്ചു. പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ റോണി ജോണ്‍ മഠത്തില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ക്ക് പ്രാഥമിക തലത്തില്‍ എന്തൊക്കെ ഇടപെടലുകള്‍ നടത്താം എന്നതിനെ കുറിച്ചു വിവരിച്ചു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസേഴ്‌സ്, സ്റ്റുഡന്‍സ് വോളണ്ടിയേഴ്‌സ്, മറ്റു അദ്ധ്യാപകര്‍ ചടങ്ങില്‍ പങ്കെടുത്തു.
0 Comments