Ad Code

Latest Updates

6/recent/ticker-posts

സ്കോൾ - കേരള – ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ - കേരള മുഖാന്തിരം തെരെഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് ഒൻപതാം ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യതയുള്ള ആർക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം.  ജൂലൈ 27 മുതൽ www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം.   

 

പിഴ കൂടാതെ ഓഗസ്റ്റ് 21 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ ഒന്നു വരെയും ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം.  വിദ്യാർഥികൾ ഓൺലൈൻ രജിസ്ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ എക്സിക്യൂട്ടീവ് ഡയറക്ടർസ്കോൾ കേരളവിദ്യാഭവൻപൂജപ്പുര പിതിരുവനന്തപുരം – 12 എന്ന വിലാസത്തിൽ സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗ്ഗം എത്തിക്കണം.  കൂടുതൽ വിവരങ്ങൾക്ക് സ്കോൾ - കേരള ഗവൺമെന്റ് വെബ്സൈറ്റ് സന്ദർശിക്കുക.  ഫോൺ: 0471 2342950, 2342271, 2342369.

 


Post a Comment

0 Comments

Comments