Ad Code

Latest Updates

6/recent/ticker-posts

വനിതകൾക്ക് സ്കോളര്‍ഷിപ്പോടെ ടൂറിസം/ഹോസ്പിറ്റാലിറ്റി കോഴ്സുകൾ


 


സംസ്ഥാന സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍റ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്സ്) സ്ത്രീകൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന ആറ് മാസം ദൈര്‍ഘ്യമുളള ഡിപ്ലോമ ഇന്‍ മൾട്ടി സ്കില്‍ഡ് ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. എല്ലാവര്‍ക്കും സ്കോളര്‍ഷിപ്പ് ലഭ്യമാണ്. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് 100 ശതമാനവും മറ്റുളളവര്‍ക്ക് 50  ശതമാനവും സ്കോളര്‍ഷിപ്പ് സര്‍ക്കാര്‍ നല്‍കും.

എറണാകുളത്ത് നടത്തുന്ന കോഴ്സില്‍ വിജയിക്കുന്നവര്‍ക്ക് ഇന്‍റേൺഷിപ്പും തൊഴിലവസരവും കിറ്റ്സ് ഒരുക്കും. പ്ലസ് ടു വിജയമാണ് അടിസ്ഥാന യോഗ്യത. 18 മുതല്‍ 30 വയസ് വരെയുളളവര്‍ക്ക് ജൂലൈ 15 നു മുമ്പ് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് കിറ്റ്സ് വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 8848301113 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.

Post a Comment

0 Comments

Comments