Ad Code

Latest Updates

6/recent/ticker-posts

ആലുവ സംഭവം: അതിഥി തൊഴിലാളി മാതാപിതാക്കള്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തി

 

ആലുവ സംഭവത്തിന്റെ പാശ്ചാത്തലത്തില്‍ അതിഥി തൊഴിലാളി മാതാപിതാക്കള്‍ക്കായി കാക്കനാട് സെന്റ് ജോസഫ് എല്‍.പി.എസില്‍ തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, എന്‍.എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടത്തിയ ബോധവത്കരണ ക്ലാസ്

 

കൊച്ചി: തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ്, എന്‍.എസ്.എസ്. യൂണിറ്റുകളുടെ (Unit No: 251 & 252) നേതൃത്വത്തില്‍ കാക്കനാട് സെന്റ് ജോസഫ് എല്‍.പി. സ്‌കൂളിലെ അതിഥി തൊഴിലാളി മാതാപിതാക്കള്‍ക്കായി പേരന്റിംഗ് ബോധവത്കരണ ക്ലാസ് നടത്തി. എന്‍.എസ്.എസ്. യൂണിറ്റിന്റെ അഡോപ്റ്റഡ് സ്‌കൂളായ സെന്റ് ജോസഫ് എല്‍.പി.എസില്‍ 30 കുട്ടികളിലധികം അതിഥി തൊഴിലാളികളുടെ മക്കള്‍ പഠിക്കുന്നുണ്ട്. കെ.എം.എം. കോളേജിലെ ഹിന്ദി അദ്ധ്യാപകരായ സംഗീത റ്റി.ജി., ഷീബ ഷുക്കൂര്‍ എന്നിവരാണ് ക്ലാസ് നയിച്ചത്. വീടുകളില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത, രക്ഷാകര്‍ത്തൃദൗത്യം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ക്ലാസുകള്‍ നടത്തിയത്.

കോളേജ് പ്രിന്‍സിപ്പല്‍ പ്രൊ. വി. യു. നൂറുദ്ദിന്‍, സ്‌കൂള്‍ മാനേജര്‍ റെ.ഫാ. ആന്റണി മഠത്തുംപടി, ഹെഡ്മിസ്ട്രസ് സോളി ചെറിയാന്‍, പി.ടി.എ. പ്രസിഡന്റ് അഭിജിത് ബാബു, പ്രോഗ്രാം ഓഫീസര്‍മാരായ ബിജിത് എം. ഭാസ്‌കര്‍, അശ്വതി എസ്., സ്റ്റുഡന്‍സ് വോളണ്ടിയര്‍മാരായ റിഥിന്‍ രാജേഷ്, മിന്നത്ത് ഇ.എസ്., നമിത എസ് എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി.





 

Post a Comment

0 Comments

Comments