Browse Our Creative Collections

NSS MINI STORE SALE IS LIVE

Browse Our Volunteer-Made Collections & Thrift Treasures

Latest Updates

6/recent/ticker-posts

യങ് കേരള ഫെലോഷിപ്പ് പ്രോഗ്രാം: ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം

 


പൊതുഭരണ വകുപ്പിന് കീഴിലുള്ള കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ യങ് കേരള ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 21 മുതൽ 32 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യതയായി ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം ഉണ്ടായിരിക്കണം. ഒരു വർഷക്കാലത്തേക്കാണ് ഫെല്ലോഷിപ്പ് പദ്ധതി. 14 ജില്ലകളിൽ നിന്നും ഓരോരുത്തരെ തെരഞ്ഞെടുക്കും. ഓരോ മാസവും 20,000 രൂപ സ്റ്റൈപ്പന്റ് നൽകും. ജില്ലാ കളക്ടർമാർ, ജില്ലാ വികസന കമ്മീഷണർമാർ, സബ് കളക്ടർ എന്നിവരുമായി സഹകരിച്ച് കേരള സർക്കാർ നടപ്പാക്കുന്ന മുൻഗണനാ പദ്ധതികളിലും ജില്ലാ ഭരണകൂടങ്ങൾ നടപ്പാക്കുന്ന മറ്റ് പദ്ധതികളിലും പ്രവർത്തിക്കാനുള്ള അവസരം ലഭിക്കും. ഐ.എം.ജി യുടെ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് കോഴ്‌സും ഉണ്ടായിരിക്കും. ഓൺലൈൻ പരീക്ഷ, വീഡിയോ അപ്ലോഡ്, അഭിമുഖം എന്നിവയിലൂടെയാണ് ഫെല്ലോസിനെ തെരഞ്ഞെടുക്കുന്നത്. 

വിശദമായ നോട്ടിഫിക്കേഷനായി https://kyla.kerala.gov.in/ykfp സന്ദർശിക്കുക. www.reg.kyla.kerala.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് ഓഗസ്റ്റ് 10ന് മുൻപായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ഇ-മെയിൽ: kyla.ykip@gmail.com. ഫോൺ: 0471-2517437 (10.30 AM - 6 PM വരെ മാത്രം)

Post a Comment

0 Comments

Comments

Product Gallery