വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എച്ച്.ഐ.വി/ എയ്ഡ്‌സിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് പന്ത്രണ്ടിന് ആചരിക്കുന്ന അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി ജില്ലാ അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ നടത്തും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി (18 നും 25 നു മിടയില്‍ പ്രായമുള്ളവര്‍ ) ഓഗസ്റ്റ് 10 ന് രാവിലെ 7 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ആരംഭിച്ച് ശംഖുമുഖം ബീച്ച് വരെ മാരത്തോണ്‍ മത്സരം നടത്തും. ഐടിഐ, പോളിടെക്നിക്ക്, ആര്‍ട്ട്സ് ആന്റ് സയന്‍സ് , പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങി എല്ലാ കോളേജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ രാവിലെ 6.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. മാരത്തോണ്‍ മത്സരം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേകം നടത്തും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 4000, 2500, 1500 രൂപയാണ് ക്യാഷ് പ്രൈസ് നല്‍കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9447857424, 9847123248, 9567795075 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
0 Comments