Ad Code

Latest Updates

6/recent/ticker-posts

സഹായഹസ്തം' പദ്ധതിയിലേക്ക് അപേക്ഷിക്കാം

വനിത ശിശുവികസന വകുപ്പ്  നടപ്പിലാക്കുന്ന ഒറ്റത്തവണ ധനസഹായം ചെയ്യുന്ന സഹായഹസ്തം പദ്ധതി 2023-24 ലേക്ക്  അപേക്ഷ ക്ഷണിച്ചു.  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവകളായ 55 വയസ്സില്‍ താഴെ പ്രായമുളള സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനാണ് സഹായം ലഭിക്കുക.  വാര്‍ഷികവരുമാനം 1 ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം.  WWW.Schemes.wcd.kerala.gov.inഎന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ഓണ്‍ലൈന്‍ ആയി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുളളൂ. അവസാന തീയതി ഡിസംബര്‍ 15.  വിശദവിവരങ്ങള്‍  ശിശുവികസന പദ്ധതി ഓഫീസുകൾ  ,അങ്കണവാടി എന്നിവിടങ്ങളില്‍ നിന്നും അറിയാം.


 

Post a Comment

0 Comments

Comments