Ad Code

Latest Updates

6/recent/ticker-posts

പഠനമുറി ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ പഠനമുറി ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023-24 പ്രകാരം ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ്, സ്‌പെഷ്യല്‍/ടെക്‌നിക്കല്‍, കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠിക്കുന്നതും അഞ്ച് മുതല്‍ പ്ലസ് ടു തലം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്ക്  അപേക്ഷിക്കാം. അപേക്ഷകര്‍ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവരും 800 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുള്ളവരും മറ്റ് ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്,  വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌കൂള്‍ മേലധികാരിയില്‍  നിന്നുമുള്ള സാക്ഷ്യപത്രം,  കൈവശാവകാശം/ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്/മറ്റ് ഏജന്‍സികളില്‍  നിന്നും  ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്ക്  പകര്‍പ്പ് എന്നിവ സഹിതം സെപ്റ്റംബര്‍ 30 നകം അതാത് ബ്ലോക്ക്/ മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ട താണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും ബന്ധപ്പെട്ട ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളുമായി  ബന്ധപ്പെടണം.


 

Post a Comment

0 Comments

Comments