Ad Code

Latest Updates

6/recent/ticker-posts

ചലച്ചിത്ര ശില്പശാല

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ചലച്ചിത്ര ശില്പശാല സംഘടിപ്പിക്കുന്നു. മൂന്ന് ദിവസങ്ങളിലായി സിനിമ പ്രൊഡക്ഷൻ , പ്രീ പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ എന്നീ മേഖലകളിലാണ് ക്ലാസുകൾ. ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  സ്വന്തമായി തയ്യാറാക്കിയ അരമണിക്കൂറിൽ താഴെ ദൈർഘ്യമുള്ള  ഷോർട്ട് ഫിലിം/ ഡോക്യുമെന്ററി / ആൽബം/ മ്യൂസിക് വീഡിയോ/ പരസ്യചിത്രം/ റീൽസ് ഇവയിൽ ഏതെങ്കിലും ഒന്നിന്റെ ലിങ്ക് filmworkshop01@gmail.com എന്ന വിലാസത്തിൽ അയക്കണം. യൂട്യൂബ് വീഡിയോ, ഗൂഗിൾ ഡ്രൈവ് ലിങ്കുകൾ എന്നിവ അയയ്ക്കാനായി ഉപയോഗിക്കാം. 

 

ഫോൺ നമ്പർ, പൂർണ്ണവിലാസം എന്നിവ ഉൾപ്പെടുത്തിയ ബയോഡേറ്റയും  വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം  ഒക്ടോബർ അഞ്ചിനകം അപേക്ഷിക്കാം. പ്രായപരിധി 18 -  35 വയസ്സ്.
ഫോൺ : 0471-2733602

 


 

Post a Comment

0 Comments

Comments