തൃക്കാക്കര: കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലെ യൂണിറ്റുകളുടെ നേതൃത്വത്തില്‍ സഹപാഠിക്ക് വീടൊരുക്കാൻ സ്ക്രാപ്പ് ചലഞ്ച് നടത്തുന്നു. ചലഞ്ചിന്റെ ആദ്യഘട്ടമെന്ന നിലയിൽ വർത്തമാന പത്രമടക്കമുള്ള പേപ്പറുകളാണ് ശേഖരിക്കുന്നത്. ഏകദേശം 5000 കിലോ പേപ്പറാണ് ചലഞ്ചിലൂടെ സ്വരൂപിക്കാൻ ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന പേപ്പർ വിറ്റു കിട്ടുന്ന തുക 'സഹപാഠിക്ക് ഒരു സ്നേഹവീട്' പദ്ധതിക്കായി മാറ്റി വെയ്ക്കും. ചലഞ്ചിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ പ്രൊഫ. വി.യു. നൂറുദ്ദിൻ നിർവ്വഹിച്ചു. മാനേജ്മെന്റ് പ്രതിനിധി ഷബ്ന ബക്കർ, വൈസ് പ്രിൻസിപ്പൽ ഡോ. അനീബ് കെ ജോസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.സി. പൗലോസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ബിജിത് എം ഭാസ്കർ, വിവിധ വകുപ്പ് തലവൻമാർ, വോളണ്ടിയര്‍ സെക്രട്ടറിമാരായ നമിത എസ്, മിന്നത്ത് ഇ.എസ്, സൈനുദ്ദിൻ കെ.എസ് മറ്റു വോളണ്ടിയേഴ്‌സ് എന്നിവര്‍ പങ്കെടുത്തു.
യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന എന്‍.എസ്.എസ്. വാരാഘോഷത്തിന്റെ ഭാഗമായിട്ടാണ് ചലഞ്ചിന് ആദ്യ ഘട്ടത്തിന് തുടക്കം കുറിച്ചത്.
തൃക്കാക്കര കെ.എം.എം. കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിലെ എൻ. എസ്.എസ്. യൂണിറ്റുകളുടെ നേതൃത്വത്തില്‍ സഹപാഠിക്ക് വീടൊരുക്കാൻ ലക്ഷ്യമിട്ടുള്ള സ്ക്രാപ്പ് ചലഞ്ച് പ്രിൻസിപ്പൽ പ്രൊഫ. വി.യു. നൂറുദ്ദിൻ നിർവ്വഹിക്കുന്നു
0 Comments