Latest Updates

6/recent/ticker-posts

സിവിൽ സർവീസ് പരീക്ഷ; എം.ജി. സർവകലാശാലയിൽ ക്രാഷ് കോഴ്സ്

അടുത്ത വർഷം മെയ് മാസത്തിൽ നടക്കുന്ന യു.പി.എസ്.സി സിവിൽ സർവീസ് പ്രിലിമിനിറി പരീക്ഷയ്ക്കായി മഹാത്മാ ഗാന്ധി സർവകലാശാലയിലെ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആറു മാസത്തെ തീവ്ര പരിശീലന പരിപാടിക്ക് ഇപ്പോൾ അപേക്ഷിക്കാം.

 പ്രിലിമിനറിക്ക് പ്രാധാന്യമുള്ള പ്രധാന വിഷയങ്ങൾ മുൻനിർത്തി 300 മണിക്കൂർ കോൺടാക്ട് ക്ലാസും 20 പരീക്ഷകളും അവയുടെ ആൻസർ കീ ഡിസ്‌കഷൻ ക്ലാസും ഉൾപ്പെടുന്നതാണ് കോഴ്സ്.

 ഡിഗ്രി വിജയിച്ചവർക്കാണ് അവസരം. പ്രായപരിധി 2024 ജനുവരി ഒന്നിന് 20നും 30നും മധ്യേ. സംവരണ വിഭാഗങ്ങളിൽ പെട്ടവർക്ക് പ്രായപരിധിയിൽ ഇളവുണ്ട്. ആകെ 30 സീറ്റുകളാണുള്ളത്.

 താൽപര്യമുള്ള വിദ്യാർഥികൾ ഒക്ടോബർ 25ന് മുൻപ് സർവകലാശാലാ കാമ്പസിലെ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കണം. അപേക്ഷാ ഫോറം സർവകലാശാലാ വെബ് സൈറ്റിലും ഇൻസ്റ്റിറ്റ്യൂട്ടിലും ലഭിക്കും.

 കോഴ്സ് ഫീസ് 20000 രൂപ. എസ്.സി., എസ്.ടി വിദ്യാർഥികൾക്ക് 10000 രൂപ.

 ഫോൺ: 9188374553, ഇ മെയിൽ:civilserviceinstitute@mgu.ac.in.


 

Post a Comment

0 Comments

Comments